---
title: "ദയവായി സഹായിക്കാമൊ..? ; കുന്നോത്ത്പറമ്പ് സ്വദേശിയുടെ മെഡിക്കൽ രേഖകൾ യാത്രാമധ്യേ കളഞ്ഞു പോയി"
english_title: "Medical Documents Lost During Travel Kunnothuparamba Native Seeks Help"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/381444/medical-documents-lost-kunnothuparamba-native-vinodan-seeks-help"
published_at: "2026-09-07T10:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9e404571de6_medical-documents-lost-kunnothuparamba-native-vinodan.jpg"
keywords: ["Missing Documents", "Medical Records Lost", "Panoor News"]
---

# ദയവായി സഹായിക്കാമൊ..? ; കുന്നോത്ത്പറമ്പ് സ്വദേശിയുടെ മെഡിക്കൽ രേഖകൾ യാത്രാമധ്യേ കളഞ്ഞു പോയി

> **Lead Summary:** കുന്നോത്ത്പറമ്പ്: കുന്നോത്ത്പറമ്പ് സ്വദേശിയുടെ മെഡിക്കൽ രേഖകൾ യാത്രാമധ്യേ കളഞ്ഞു പോയി. കുന്നോത്ത്പറമ്പ് ഗ്രാമ പഞ്ചായത്തിലെ കുന്നോത്ത്പറമ്പിലെ പന്തക്കാലിൽ പൂവത്താംപൊയിൽ വിനോദന്റെ മെഡിക്കൽ രേഖകളാണ് നഷ്ടമായത്.

## Article Content

കുന്നോത്ത്പറമ്പ്: കുന്നോത്ത്പറമ്പ് സ്വദേശിയുടെ മെഡിക്കൽ രേഖകൾ യാത്രാമധ്യേ കളഞ്ഞു പോയി. കുന്നോത്ത്പറമ്പ് ഗ്രാമ പഞ്ചായത്തിലെ കുന്നോത്ത്പറമ്പിലെ പന്തക്കാലിൽ പൂവത്താംപൊയിൽ വിനോദന്റെ മെഡിക്കൽ രേഖകളാണ് നഷ്ടമായത്.

കുന്നോത്ത്പറമ്പിലെ പന്തക്കാലിൽ പൂവത്താംപൊയിൽ വിനോദൻ കിണർ കുഴിക്കുന്ന ജോലിയായിരുന്നു. ജോലി കഴിഞ്ഞ് കിണറ്റിൽ നിന്നും മുകളിലേക്ക് കയറുമ്പോൾ കിണറിന്റെ പടിയിൽ നിന്നും കാൽ വഴുതി കയറിലെ കൈ പിടുത്തം ഒഴിവായി കിണറ്റിലേക്ക് വീഴുകയും നടുവിലെ നട്ടെല്ല് പൊട്ടുകയും ചെയ്തു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ അത്യാസന്ന നിലയിലായിരുന്നു.

സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്നതിനാൽ നാട്ടുകാരുടെ സഹായം തേടുകയും നാട്ടുകാർ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് തുടർ ചികിത്സാ പ്രവർത്തനം നടത്തുകയായിരുന്നു. 2019 മെയ് 13ന് മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ആവുകയും മെയ് 18ന് സർജറി നടത്തുകയും 25-ാം തീയതി ഡിസ്ചാർജ് ചെയ്യുകയും ചെയ്തു.

ഇപ്പോൾ ഒരു മാസം മുമ്പ് മെഡിക്കൽ കോളേജിൽ ഡോക്ടറെ കണ്ട് മടങ്ങി വരുന്ന യാത്രാമധ്യേ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ അടങ്ങുന്ന പ്ലാസ്റ്റിക് കവർ കളഞ്ഞു പോയിരിക്കുകയാണ്. മെഡിക്കൽ കോളേജിൽ നിന്ന് ഡോക്ടറെ കണ്ട് മടങ്ങി വരുന്നതിനിടെയാണ് മെഡിക്കൽ സർട്ടിഫിക്കറ്റുകൾ അടങ്ങിയ കവർ നഷ്ടമായത്.

ദയവായി ആർക്കെങ്കിലും കിട്ടിയിട്ടുണ്ടെങ്കിൽ താഴെ പറയുന്ന ഫോൺ നമ്പറിൽ അറിയിക്കാൻ വിനീതമായി അപേക്ഷിക്കുന്നു. വിനോദൻ, പൂവത്താൻപൊയിൽ, ഫോൺ: 9961237348, 9946068220.

English Summary: Medical records of Kunnothuparamba native Vinodan of Panthakkal Puvatham Poyil have been lost during travel. Vinodan had fallen into a well while working as a well digger, suffering spinal injury and underwent surgery at Kozhikode Medical College on May 18, 2019 after admission on May 13. Locals had formed a treatment aid committee. A month ago, while returning after consulting doctor at Medical College, plastic cover containing medical certificates was lost. Finder requested to contact 9961237348, 9946068220.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/381444/medical-documents-lost-kunnothuparamba-native-vinodan-seeks-help)