---
title: "അതിജീവിതക്ക് നീതി വേണം ; ഡിവൈഎഫ്ഐ പാനൂർ ബ്ലോക്ക് കമ്മിറ്റി 'മാർച്ച് ഫോർ ജസ്റ്റിസ്' നടത്തി"
english_title: "Justice For Survivor DYFI Panoor Block Committee March For Justice"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/381273/justice-for-survivor-dyfi-panoor-march-for-justice-palathayi-kadavathur"
published_at: "2026-09-05T20:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9c2a9daab1c_Justice_For_Survivor_DYFI_Panoor_Block_Committee_March.jpg"
keywords: []
---

# അതിജീവിതക്ക് നീതി വേണം ; ഡിവൈഎഫ്ഐ പാനൂർ ബ്ലോക്ക് കമ്മിറ്റി 'മാർച്ച് ഫോർ ജസ്റ്റിസ്' നടത്തി

> **Lead Summary:** > പാനൂർ: അതിജീവിതക്ക് നീതി ഉറപ്പു വരുത്തുക പ്രതിക്ക് ജാമ്യം ലഭിക്കാനിടയായ സാഹചര്യമൊരുക്കിയ യുഡിഎഫ് ബിജെപി ഡീൽ പുറത്തു കൊണ്ടു വരുക എന്നീ മുദ്യാവാക്യങ്ങൾ ഉയർത്തി ഡിവൈഎഫ്ഐ പാനൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ "മാർച്ച് ഫോർ ജസ്റ്റിസ് " നടത്തി. പാലത്തായി മുതൽ കടവത്തൂർ വരെ മാർച്ച് നടന്നു. നൂറുകണക്കിന്ന് പ്രവർത്തകർ മാർച്ചിൽ അണിചേർന്നു.

## Article Content

> പാനൂർ: അതിജീവിതക്ക് നീതി ഉറപ്പു വരുത്തുക പ്രതിക്ക് ജാമ്യം ലഭിക്കാനിടയായ സാഹചര്യമൊരുക്കിയ യുഡിഎഫ് ബിജെപി ഡീൽ പുറത്തു കൊണ്ടു വരുക എന്നീ മുദ്യാവാക്യങ്ങൾ ഉയർത്തി ഡിവൈഎഫ്ഐ പാനൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ "മാർച്ച് ഫോർ ജസ്റ്റിസ് " നടത്തി. പാലത്തായി മുതൽ കടവത്തൂർ വരെ മാർച്ച് നടന്നു. നൂറുകണക്കിന്ന് പ്രവർത്തകർ മാർച്ചിൽ അണിചേർന്നു.

പാലത്തായിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം വിജിൻ എം.എൽ എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് എൻ കെ റുബിൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി മുഹമ്മദ് അഫ്സൽ, പ്രസിഡൻ്റ് കെ അനുശ്രീ, ട്രഷറർ മുഹമ്മദ് സിറാജ്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി എം അഖിൽ, എ പി അൻവീർ, ഷിബിൻ കാനായി, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ കിരൺ കരുണാകരൻ, പിസനീഷ് എന്നിവർ സംസാരിച്ചു. രശ്മി കളത്തിൽ സ്വാഗതം പറഞ്ഞു.കടവത്തൂർ ടൗണിൽ നടന്ന സമാപന പൊതുയോഗം സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ രാകേഷ് ഉദ്ഘാടനം ചെയ്തു.കെ അനുശ്രീ അധ്യക്ഷയായി. സിപിഐ എം പാനൂർ ഏരിയ സെക്രട്ടറി കെ ഇ കുഞ്ഞബ്ദുള്ള സംസാരിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/381273/justice-for-survivor-dyfi-panoor-march-for-justice-palathayi-kadavathur)