---
title: "അധ്യാപകൻ, ജില്ലാ പഞ്ചായത്തംഗം ഇപ്പോഴിതാ  സ്പോർട്സ് അവതാരകനും ; കടവത്തൂർ  പി കെ എം ഹയർ സെക്കന്ററി സ്കൂൾ സ്പോർട്സ് മീറ്റിൽ   സി.കെ  മുഹമ്മദലിയുടെ ‘മിന്നും പ്രകടനം...!’"
english_title: "Teacher District Panchayat Member Now Sports Anchor CK Muhammedali PKM School Sports Meet"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/381250/ck-muhammedali-sports-anchor-pkm-school-sports-meet-kadavathur"
published_at: "2026-09-05T16:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9bfc974a3b8_1001397639.jpg"
keywords: []
---

# അധ്യാപകൻ, ജില്ലാ പഞ്ചായത്തംഗം ഇപ്പോഴിതാ  സ്പോർട്സ് അവതാരകനും ; കടവത്തൂർ  പി കെ എം ഹയർ സെക്കന്ററി സ്കൂൾ സ്പോർട്സ് മീറ്റിൽ   സി.കെ  മുഹമ്മദലിയുടെ ‘മിന്നും പ്രകടനം...!’

> **Lead Summary:** തലശേരി നഗരസഭാ സ്റ്റേഡിയത്തിൽ നടന്ന തന്റെ വിദ്യാലയത്തിന്റെ സ്പോർട്സ് മീറ്റിൽ കാണികളെയും മത്സരാർത്ഥികളെയും ആവേശത്തിലാക്കാൻ മൈക്ക് കൈയിലെടുത്ത ജില്ലാ പഞ്ചാത്തംഗം വേറിട്ട കാഴ്ചയായി.

## Article Content

തലശേരി നഗരസഭാ സ്റ്റേഡിയത്തിൽ നടന്ന തന്റെ വിദ്യാലയത്തിന്റെ സ്പോർട്സ് മീറ്റിൽ കാണികളെയും മത്സരാർത്ഥികളെയും ആവേശത്തിലാക്കാൻ മൈക്ക് കൈയിലെടുത്ത ജില്ലാ പഞ്ചാത്തംഗം വേറിട്ട കാഴ്ചയായി.

കടവത്തൂർ പി.കെ.എം ഹയർ സെക്കൻഡറി സ്കൂളിന്റെ 'ഓറോറ - 2K26' സ്പോർട്സ് മീറ്റിലാണ സ്ക സി.കെ. മുഹമ്മദലി വ്യത്യസ്ത വേഷത്തിൽ തിളങ്ങിയത്.

തലശേരി നഗരസഭാ സ്റ്റേഡിയത്തിൽ നടന്ന മത്സരങ്ങൾക്കിടയിൽ ഔദ്യോഗിക ചുമതലകൾക്കപ്പുറം സ്പോർട്സ് അവതാരകന്റെ വേഷമണിഞ്ഞ മുഹമ്മദലി മത്സരാർത്ഥികൾക്ക് ആവേശം പകരുകയായിരുന്നു. തന്റെ സ്വതസിദ്ധമായ പ്രസംഗശൈലിയും ഊർജസ്വലമായ അവതരണവും ചേർന്നപ്പോൾ ഗ്യാലറിയും മത്സരവേദിയും ഒരുപോലെ ആവേശഭരിതമായി.

കടവത്തൂർ പി.കെ.എം ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു വിഭാഗത്തിൽ ബോട്ടണി അധ്യാപകനാണ് മുഹമ്മദലി. അധ്യാപകനെന്ന നിലയിലും മികച്ച പ്രഭാഷകനെന്ന നിലയിലും ശ്രദ്ധേയനായ മുഹമ്മദലി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി കൂടിയാണ്.

കുന്നോത്തുപറമ്പ് കൊളവല്ലൂർ ഡിവിഷനെ പ്രതിനിധീകരിച്ചാണ് മുഹമ്മദലി ജില്ലാ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കൂത്തുപറമ്പിൽ നിന്നും എം.എൽ.എ സ്ഥാനത്തേക്ക് മത്സരിക്കാൻ പരിഗണിക്കപ്പെട്ടവരിൽ മുഹമ്മദലിയുടെ പേരും ഉയർന്നുകേട്ടിരുന്നു.

*English Summary:*

Thalassery: District panchayat member taking mic to energize spectators and contestants at his own school's sports meet became a distinct sight at Thalassery Municipal Stadium. Teacher and district panchayat member C.K. Muhammedali shone in different role at Kadavathur P.K.M Higher Secondary School's 'Aurora - 2K26' sports meet. Beyond official duties, Muhammedali donned role of sports anchor and infused enthusiasm. With his characteristic oratory style and energetic presentation, gallery and arena equally excited. Muhammedali is Botany teacher in Plus Two section at PKM HSS Kadavathur, also noted speaker and Muslim Youth League state secretary. He was elected to district panchayat representing Kunnothparamba Kolavallur division. His name was among those considered for MLA candidacy from Kuthuparamba in last Assembly election.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/381250/ck-muhammedali-sports-anchor-pkm-school-sports-meet-kadavathur)