---
title: "പാനൂരിൽ വർണാഭമായി മഹാശോഭായാത്രകൾ ;  ഉണ്ണിക്കണ്ണന്മാരും ഗോപികമാരുമായി  ഏഴ് മേഖലകളിൽ ഭക്തിസാന്ദ്രമായ കാഴ്ചകൾ"
english_title: "Colorful Maha Shobhayatras In Panoor Seven Regions Krishna Jayanthi Balagokulam"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/381140/panoor-maha-shobhayatra-seven-regions-sreekrishna-jayanthi"
published_at: "2026-09-04T19:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9ad5898634e_1001396450.jpg"
keywords: []
---

# പാനൂരിൽ വർണാഭമായി മഹാശോഭായാത്രകൾ ;  ഉണ്ണിക്കണ്ണന്മാരും ഗോപികമാരുമായി  ഏഴ് മേഖലകളിൽ ഭക്തിസാന്ദ്രമായ കാഴ്ചകൾ

> **Lead Summary:** പാനൂർ: ശ്രീകൃഷ്ണ ജയന്തി-ബാലദിനാഘോഷങ്ങളുടെ ഭാഗമായി ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ പാനൂർ മേഖലയിൽ ഏഴ് മഹാശോഭായാത്രകൾ വർണാഭമായി നടന്നു. ഉണ്ണിക്കണ്ണന്മാരുടെയും ഗോപികമാരുടെയും വേഷത്തിൽ അണിനിരന്ന ബാലഗോകുലം അംഗങ്ങൾ ശോഭായാത്രകൾക്ക് ഭക്തിയുടെയും ആഘോഷത്തിന്റെയും മനോഹാരിത പകർന്നു.

## Article Content

പാനൂർ: ശ്രീകൃഷ്ണ ജയന്തി-ബാലദിനാഘോഷങ്ങളുടെ ഭാഗമായി ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ പാനൂർ മേഖലയിൽ ഏഴ് മഹാശോഭായാത്രകൾ വർണാഭമായി നടന്നു. ഉണ്ണിക്കണ്ണന്മാരുടെയും ഗോപികമാരുടെയും വേഷത്തിൽ അണിനിരന്ന ബാലഗോകുലം അംഗങ്ങൾ ശോഭായാത്രകൾക്ക് ഭക്തിയുടെയും ആഘോഷത്തിന്റെയും മനോഹാരിത പകർന്നു.

പൗരാണിക വേഷങ്ങളിലുള്ള നിശ്ചലദൃശ്യങ്ങൾ, ഗോപികാനൃത്തം, യോഗചാപ്, ഭജനസംഘങ്ങൾ, വാദ്യമേളങ്ങൾ, മുത്തുക്കുട, താലപ്പൊലി തുടങ്ങിയവ ശോഭായാത്രകൾക്ക് മിഴിവേകി. വിവിധ കേന്ദ്രങ്ങളിൽ നിന്നായി ആയിരക്കണക്കിന് ഭക്തജനങ്ങളാണ് പങ്കെടുത്തത്.

> “മായവിട്ടുണരൂ... മാനവനാകൂ...” എന്ന സന്ദേശമുയർത്തിയാണ് ഇത്തവണത്തെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾ സംഘടിപ്പിച്ചത്. ആഘോഷങ്ങളുടെ ഭാഗമായി പാനൂർ മേഖലയിൽ വിവിധ കേന്ദ്രങ്ങളിലായി അൻപതിലേറെ പരിപാടികളും ഏഴ് മഹാശോഭായാത്രകളും നടന്നു. കലാ-കായിക, വൈജ്ഞാനിക മത്സരങ്ങൾ, സാംസ്കാരിക സമ്മേളനങ്ങൾ, സെമിനാറുകൾ, ബോധവൽക്കരണ ക്ലാസുകൾ, ഗോപൂജ, ഭജനസന്ധ്യ തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചു.

വൈകിട്ട് നാലോടെയാണ് വിവിധ കേന്ദ്രങ്ങളിൽ ശോഭായാത്രകൾക്ക് തുടക്കമായത്. ഗോകുല പതാക കൈമാറിയും ഭദ്രദീപം തെളിയിച്ചും വിവിധ കേന്ദ്രങ്ങളിൽ ശോഭായാത്രകൾ ഉദ്ഘാടനം ചെയ്തു. പ്രമുഖ വ്യക്തികളും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രതിനിധികളും ചടങ്ങുകളിൽ പങ്കെടുത്തു.

*ഏഴ് മേഖലകളിലെ ശോഭായാത്രകൾ*

*പാനൂർ-എലാങ്കോട് മേഖല:* കൂറ്റേരി വൈരീഘാതക ക്ഷേത്ര പരിസരത്ത് നിന്ന് ആരംഭിച്ച ശോഭായാത്ര മാവിലാട്ട് മുക്ക് വഴി പാലക്കൂൽ മഹാവിഷ്ണു ക്ഷേത്രത്തിൽ സമാപിച്ചു.

*പുത്തൂർ-ചെറുപ്പറമ്പ്-തൃപ്രങ്ങോട്ടൂർ മേഖല:* പുത്തൂർ കണ്ടോത്ത് തറവാട് ദേവസ്ഥാനം പരിസരത്ത് നിന്ന് ആരംഭിച്ച യാത്ര പാറാട്, കുന്നോത്തുപറമ്പ് വഴി ജാതിക്കൂട്ടം ടൗണിൽ സമാപിച്ചു.

*മൊകേരി-പാട്യം മേഖല:* പത്തായക്കുന്നിൽ നിന്ന് ആരംഭിച്ച ശോഭായാത്ര കൊട്ടയോടി വഴി പൂക്കോട് ജംഗ്ഷന് സമീപം സമാപിച്ചു. പത്തായക്കുന്നിൽ നടന്ന ശോഭായാത്ര ചിത്രകാരി ഗായത്രി എച്ച്. ബിനോയ് ശ്രീകൃഷ്ണ വിഗ്രഹത്തിൽ തുളസിമാല ചാർത്തി ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ആമിന ഹമീദ് ബാലഗോകുലം പതാക കൈമാറി ശോഭായാത്ര ഉദ്ഘാടനം ചെയ്തു. സുബീഷ് അക്കാനിശ്ശേരി അധ്യക്ഷത വഹിച്ചു. കെ.പി. ജിഗീഷ്, വേണുദാസ് മൊകേരി, മനോജ്, വി.പി. ഷാജി, ഷംജിത്ത് പാട്യം, കെ. വിപിൻചന്ദ്രൻ, ഷിബു കാരായി എന്നിവർ നേതൃത്വം നൽകി.

*പെരിങ്ങളം-പന്ന്യന്നൂർ മേഖല:* വലിയാണ്ടി പീടിക പറമ്പത്ത് ദേവീക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച ശോഭായാത്ര താഴേ പൂക്കോം വഴി മേലെ പൂക്കോം കണ്ണംവെള്ളി ശിവക്ഷേത്രത്തിൽ സമാപിച്ചു. യോഗ വിദഗ്ധ മീനാക്ഷി ദീപേഷ് കൃഷ്ണ വിഗ്രഹത്തിൽ മാല ചാർത്തി ശോഭായാത്ര ഉദ്ഘാടനം ചെയ്തു. കെ.കെ. ധനഞ്ജയൻ സ്വാഗതം പറഞ്ഞു. കെ. പ്രകാശൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. രാജീവ് ശ്രീപദം കുമാരി ദേവാഞ്ജനയ്ക്ക് ഗോകുല പതാക കൈമാറി. ഇ.ടി.കെ. രമിഷ്, പി.പി. രജിൽ കുമാർ, ഒ. സന്തോഷ്, അനീഷ്, കെ.പി. ഷമൽ, പി. രാജീവ്, ശ്രീജേഷ്, നകുൽ, എം.പി. പ്രജീഷ്, പി.പി. ഷാജേഷ് എന്നിവർ നേതൃത്വം നൽകി.

*കരിയാട്-ചൊക്ലി മേഖല:* മേക്കുന്ന് ടൗണിൽ നിന്ന് ആരംഭിച്ച ശോഭായാത്ര മത്തിപ്പറമ്പ് വഴി മോന്താൽ കമ്പനിക്കുന്നുമ്മൽ ഭദ്രകാളി ക്ഷേത്ര പരിസരത്ത് സമാപിച്ചു.

*പൊയിലൂർ-വിളക്കോട്ടൂർ മേഖല:* തൂവക്കുന്ന് അയ്യപ്പമഠം പരിസരത്ത് നിന്ന് ആരംഭിച്ച ശോഭായാത്ര പൊയിലൂർ ശ്രീനാരായണ മഠത്തിൽ സമാപിച്ചു.

*മാഹി മേഖല:* പരിമഠം ബസ് സ്റ്റോപ്പ് പരിസരത്ത് നിന്ന് ആരംഭിച്ച ശോഭായാത്ര മാഹിപ്പാലം വഴി പൂഴിത്തല അമ്പലപ്പറമ്പ് പരിസരത്ത് സമാപിച്ചു.

ഗോകുല പതാകയ്ക്ക് പിന്നിൽ ബാനർ, സ്വാഗതസംഘം അംഗങ്ങൾ, വാദ്യമേളം, മുത്തുക്കുട, താലപ്പൊലി, കൃഷ്ണവേഷങ്ങൾ, ടാബ്ലോ, കേരളീയ വേഷങ്ങൾ, ഗോപികാനൃത്തം തുടങ്ങിയവ അണിനിരന്നു. ശോഭായാത്ര കടന്നുപോയ വഴികളിൽ വലിയ ജനപങ്കാളിത്തമാണ് അനുഭവപ്പെട്ടത്.

ആഘോഷങ്ങളുടെ ഭാഗമായി ആഗസ്റ്റ് 30ന് പതാകദിനവും ആചരിച്ചു. പാനൂർ മേഖലയിലെ മുന്നൂറോളം കേന്ദ്രങ്ങളിൽ ഗോകുല പതാക ഉയർത്തി.

*English Summary:*

> As part of Sreekrishna Jayanthi-Baladina celebrations, seven Maha Shobhayatras were held colorfully in Panoor region under leadership of Balagokulam. Members dressed as little Krishnas and Gopikas added devotional charm. Tableaux, Gopika dance, yoga chap, bhajan groups, chenda melam, muthukuda, thalappoli added grandeur. Thousands participated. Message of this year's celebration was “Mayavittunaru... Manavanaku...”. More than fifty programs held across Panoor. Shobhayatras started at 4 pm with Gokula flag handover and lighting of auspicious lamp. Seven region-wise routes detailed from Panoor-Elankode to Mahe region. Flag Day observed on August 30 with Gokula flags hoisted at around 300 centres.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/381140/panoor-maha-shobhayatra-seven-regions-sreekrishna-jayanthi)