---
title: "യൂത്ത് കോൺഗ്രസ്  നേതാവ് ജുബിൻ അനുസ്മരണം മാടപ്പീടികയിൽ സംഘടിപ്പിച്ചു"
english_title: "Youth Congress Leader Jubin Remembrance Held At Madappedika Koodiyeri"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/381138/youth-congress-leader-jubin-remembrance-madappedika"
published_at: "2026-09-04T19:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9acf3731594_1001396422.jpg"
keywords: []
---

# യൂത്ത് കോൺഗ്രസ്  നേതാവ് ജുബിൻ അനുസ്മരണം മാടപ്പീടികയിൽ സംഘടിപ്പിച്ചു

> **Lead Summary:** പാനൂർ: മുൻ യൂത്ത് കോൺഗ്രസ് തലശ്ശേരി നിയോജകമണ്ഡലം പ്രസിഡണ്ടും കോടിയേരി ബ്ലോക്ക് സെക്രട്ടറിയുമായിരുന്ന എം. ജുബിന്റെ രണ്ടാം ചരമ വാർഷികം കോടിയേരി, പാറാൽ മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ മാടപ്പീടിക ഗുംട്ടിയിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.

## Article Content

പാനൂർ: മുൻ യൂത്ത് കോൺഗ്രസ് തലശ്ശേരി നിയോജകമണ്ഡലം പ്രസിഡണ്ടും കോടിയേരി ബ്ലോക്ക് സെക്രട്ടറിയുമായിരുന്ന എം. ജുബിന്റെ രണ്ടാം ചരമ വാർഷികം കോടിയേരി, പാറാൽ മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ മാടപ്പീടിക ഗുംട്ടിയിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.

ഛായചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി. കെപിസിസി അംഗം വി. രാധാകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സിപി പ്രസീൽ ബാബു അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി വി.സി. പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. ഇ. വിജയകൃഷ്ണൻ, സന്ദീപ് കോടിയേരി, പി. ദിനേശൻ, ടി.പി. സുരേന്ദ്രൻ, സി. ഗംഗാധരൻ, കെ.പി. ശ്രീജേഷ്, ഷീബ എം, വി.കെ. സുചിത്ര തുടങ്ങിയവർ സംസാരിച്ചു.

English Summary:

Panoor: Second death anniversary of former Youth Congress Thalassery constituency President and Koodiyeri Block Secretary M. Jubin was observed with a remembrance meeting at Madappedika Gumpty under the auspices of Koodiyeri and Paral mandalam committees. Floral tributes on portrait and remembrance meeting held. KPCC member V. Radhakrishnan Master inaugurated. CP Praseel Babu presided. DCC General Secretary VC Prasad delivered main speech.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/381138/youth-congress-leader-jubin-remembrance-madappedika)