---
title: "കണ്ണൂർ പയ്യാവൂരിൽ വീട്ടിൽ അതിക്രമിച്ചു കയറി വയോധികയ്ക്ക് നേരെ പീഡനശ്രമം; പ്രതി അറസ്റ്റിൽ"
english_title: "Attempt To Assault 60 Year Old Woman In Payyavoor Kannur Accused Arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/381094/attempt-to-assault-elderly-woman-payyavoor-kannur-arrest"
published_at: "2026-09-04T12:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9a721eae367_1001395965.jpg"
keywords: []
---

# കണ്ണൂർ പയ്യാവൂരിൽ വീട്ടിൽ അതിക്രമിച്ചു കയറി വയോധികയ്ക്ക് നേരെ പീഡനശ്രമം; പ്രതി അറസ്റ്റിൽ

> **Lead Summary:** കണ്ണൂർ: പയ്യാവൂരിൽ 60 വയസ്സുകാരിക്ക് നേരെ പീഡനശ്രമം. സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

## Article Content

കണ്ണൂർ: പയ്യാവൂരിൽ 60 വയസ്സുകാരിക്ക് നേരെ പീഡനശ്രമം. സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

ചെമ്പേരി, പൂപ്പറമ്പ് സ്വദേശി എബിൻ എബ്രഹാമിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീയുടെ ഭർത്താവിന്റെ സുഹൃത്താണ് ഇയാൾ എന്നാണ് വിവരം.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് വീട്ടിൽ അതിക്രമിച്ചു കയറി പീഡനത്തിന് ശ്രമിച്ചത്. സ്ത്രീ മാനസിക പരിമിതിയുള്ള ആളാണെന്നും വിവരമുണ്ട്.

പരാതിയുടെ അടിസ്ഥാനത്തിൽ പയ്യാവൂർ എസ്ഐ സതീശൻ, എഎസ്ഐ അജിത, എസ്‌സിപിഒ നൗഷാദ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചതായി പോലീസ് അറിയിച്ചു.

English Summary:

Kannur: Attempt to assault a 60-year-old woman reported in Payyavoor. Police arrested the accused in the case. Accused is Ebin Abraham, native of Poopparamba, Chemperi. He is reportedly a friend of the woman's husband. Incident happened last Friday night when he allegedly trespassed into house and attempted assault. It is informed that the woman has mental disabilities. Based on complaint, Payyavoor SI Satheeshan, ASI Ajitha, SCPO Noushad arrested accused. Police said legal action has been taken against accused.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/381094/attempt-to-assault-elderly-woman-payyavoor-kannur-arrest)