---
title: "പാനൂർ സബ്ജില്ലാ സ്കൂൾ കലോത്സവം നവംബർ 4 മുതൽ 7 വരെ കടവത്തൂർ പി കെ എം ഹയർ സെക്കൻഡറി സ്കൂളിൽ"
english_title: "Panoor Sub District School Kalolsavam From November 4 To 7 At Kadavathur PKM HSS"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/381075/panoor-sub-district-kalolsavam-nov-4-to-7-kadavathur-pkm"
published_at: "2026-09-04T11:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9a591729051_panoor-sub-district-kalolsavam-nov-4-to-.jpg"
keywords: []
---

# പാനൂർ സബ്ജില്ലാ സ്കൂൾ കലോത്സവം നവംബർ 4 മുതൽ 7 വരെ കടവത്തൂർ പി കെ എം ഹയർ സെക്കൻഡറി സ്കൂളിൽ

> **Lead Summary:** പാനൂർ: സബ്ജില്ലാ സ്കൂൾ കലോത്സവം നവംബർ 4 മുതൽ 7 വരെ കടവത്തൂർ പി.കെ.എം ഹയർ സെക്കൻഡറി സ്കൂളിൽ നടത്താൻ സംഘാടകസമിതി യോഗം തീരുമാനിച്ചു.

## Article Content

പാനൂർ: സബ്ജില്ലാ സ്കൂൾ കലോത്സവം നവംബർ 4 മുതൽ 7 വരെ കടവത്തൂർ പി.കെ.എം ഹയർ സെക്കൻഡറി സ്കൂളിൽ നടത്താൻ സംഘാടകസമിതി യോഗം തീരുമാനിച്ചു.

കടവത്തൂർ പി.കെ.എം ഹയർ സെക്കൻഡറി സ്കൂളിൽ ചേർന്ന സംഘാടക സമിതി യോഗം തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗഫൂർ മൂലശ്ശേരി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് നാസർ പുത്തലത്ത് അധ്യക്ഷത വഹിച്ചു.

പാനൂർ ഉപജില്ല എ.ഇ.ഒ ബൈജു കേളോത്ത് കലോത്സവം വിശദീകരണം നടത്തി. പി.കെ.എം ഹയർ സെക്കൻഡറി സ്കൂൾ പ്രധാന അധ്യാപകൻ റമീസ് പാറാൽ സംഘാടകസമിതി കരട് അവതരിപ്പിച്ചു. ജാബിർ ഇല്ലത്ത് കലോത്സവ വരവ് ചെലവ് ബജറ്റ് അവതരിപ്പിച്ചു.

പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.വി. മുഹമ്മദ്, നസീമ ചാമാളിൽ, കടവത്തൂർ പി.കെ.എം ഹയർ സെക്കൻഡറി സ്കൂൾ മാനേജർ പി.പി.എ. സലാം, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ സുഭാഷ് ചന്ദ്രബോസ്, ജില്ലാ പഞ്ചായത്ത് അംഗം സി.കെ. മുഹമ്മദലി, വാർഡ് അംഗങ്ങളായ വി. ആരിഫ, സി.എൻ. പവിത്രൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.പി. പവിത്രൻ, എച്ച്.എം ഫോറം സെക്രട്ടറി രാജൻ മാസ്റ്റർ, അക്കാദമിക് കൗൺസിൽ സെക്രട്ടറി റിനീഷ് മാസ്റ്റർ, കൊളവല്ലൂർ എസ്.ഐ അഭിജിത്ത്, സ്റ്റാഫ് സെക്രട്ടറി പി. ഇസ്ഹാഖ്, സി.എച്ച്. അബൂബക്കർ എന്നിവർ പ്രസംഗിച്ചു.

തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗഫൂർ മൂലശ്ശേരി ചെയർമാനും പി.കെ.എം ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ വി.കെ. സുജൻ ജനറൽ കൺവീനറുമായി സംഘാടകസമിതി രൂപീകരിച്ചു. കലോത്സവത്തിന്റെ വിജയത്തിന് വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു. പഞ്ചായത്ത്തല കലോത്സവം ഒക്ടോബർ 28, 29 തീയതികളിൽ നടത്തും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/381075/panoor-sub-district-kalolsavam-nov-4-to-7-kadavathur-pkm)