---
title: "പെരിങ്ങത്തൂർ ജുമുഅത്ത് പള്ളി പുതിയ കമ്മിറ്റി സ്ഥാനാരോഹണവും, ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന്റെ കട്ടിലവെപ്പ് കർമ്മവും നടന്നു."
english_title: "Perinthoor Juma Masjid New Committee Inauguration And Shihab Thangal Dialysis Center Foundation Held"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/381066/perinthoor-juma-masjid-new-committee-inauguration-and-shihab-thangal-dialysis-center-foundation-held"
published_at: "2026-09-04T10:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9a53d6721ba_perigathur-juma-masjid-committee-inauguration-dialysis.jpg"
keywords: ["Panoor News", "Juma Masjid", "Shihab Thangal Dialysis Center"]
---

# പെരിങ്ങത്തൂർ ജുമുഅത്ത് പള്ളി പുതിയ കമ്മിറ്റി സ്ഥാനാരോഹണവും, ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന്റെ കട്ടിലവെപ്പ് കർമ്മവും നടന്നു.

> **Lead Summary:** പെരിങ്ങത്തൂർ: പെരിങ്ങത്തൂർ ജുമുഅത്ത് പള്ളി മഹല്ല് ജമാഅത്തിന്റെ പുതിയ കമ്മിറ്റി സ്ഥാനാരോഹണവും, ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന്റെ കട്ടിലവെപ്പ് കർമ്മവും പൊതു സമ്മേളനം ഉദ്ഘാടനവും സമസ്ത കേരള ജംയ്യത്തുൽ ഉലമ ആക്ടിംഗ് ജനറൽ സെക്രട്ടറി എം.ടി അബ്ദുല്ല മുസലിയാർ ഉദ്ഘാടനം ചെയ്തു.

## Article Content

പെരിങ്ങത്തൂർ: പെരിങ്ങത്തൂർ ജുമുഅത്ത് പള്ളി മഹല്ല് ജമാഅത്തിന്റെ പുതിയ കമ്മിറ്റി സ്ഥാനാരോഹണവും, ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന്റെ കട്ടിലവെപ്പ് കർമ്മവും പൊതു സമ്മേളനം ഉദ്ഘാടനവും സമസ്ത കേരള ജംയ്യത്തുൽ ഉലമ ആക്ടിംഗ് ജനറൽ സെക്രട്ടറി എം.ടി അബ്ദുല്ല മുസലിയാർ ഉദ്ഘാടനം ചെയ്തു.

കെ.കെ മുഹമ്മദ് സ്മാരക ഫിസിയോ തെറാപ്പി സെന്റർ പ്രഖ്യാപനം പാറക്കൽ അബ്ദുല്ല എം.എൽ. എയും, കുന്നോത്ത് സൈൻ അബ്ദുല്ലയുടെ നാമധേയത്തിൽ നിർമ്മിച്ച കിണറിന്റെ ഉദ്ഘാടനം സമസ്ത ട്രഷറർ കൊയ്യോട് പി.പി ഉമർ മുസലിയാരും നിർവഹിച്ചു. ഡയാലിസിസ് ചെയർമാൻ കെ. സൈനുൽ ആബിദീൻ സഫാരി അധ്യക്ഷനായി. ഖലീൽ ഹുദവി കാസർഗോഡ് മുഖ്യ പ്രഭാഷണം നടത്തി. ഡോ. ഇസ്മാഈൽ ഫൈസി മാലൂർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. മഹല്ല് പ്രസിഡന്റ്‌ നെല്ലിക്ക മുസ്തഫ ഉപഹാര സമർപ്പണം നടത്തി. ഡോക്യുമെന്ററി പ്രകാശനം പി.എം സാദിഖ് നിർവഹിച്ചു.

മഹല്ല് സെക്രട്ടറി കൂടത്തിൽ സിദ്ദിഖ്, അസീസ് കുന്നോത്ത്, കെ. സൈനുദ്ധീൻ തങ്ങൾ, കാസിം ഹന, കുണ്ടത്തിൽ ഫൈസൽ, തുറങ്ങാൾ മജീദ്, കുറുവാളി മമ്മു ഹാജി, എൻ.വി ജാഫർ, സലീം തിരുവങ്ങലത്ത്, ഷംസീർ നടാൽ, നജീബ് നെല്ലിക്ക, ഉമർ പയേത്ത്, ഉസ്മാൻ വേങ്ങോളി,

നെല്ലിയേലത്ത് ഇസ്മാഈൽ, പി.കെ അബൂബക്കർ ഹാജി, മൊയ്തു കൂലോത്ത്, തിരുവമ്പാടി നാസർ ഹാജി, കെ.പി.എസ് ഷംസീർ, എം.ആർ.എ കുഞ്ഞമ്മദ് ഹാജി, പി.കെ മൂസ ഹാജി, എൻ.എ ഇസ്മാഈൽ, വി.ഒ.പി മഹമൂദ്, എ.കെ.എം മഹമൂദ്, കുണ്ടത്തിൽ ഉസ്മാൻ, റഹൂഫ് തങ്ങൾ, അക്ബർ കുന്നോത്ത്, ജംഷീർ കുണ്ടത്തിൽ, ഒ.പി സഹീർ, ആസിഫ് ചാത്തോത്ത്, പറമ്പത്ത് ഫായിസ് സംമ്പന്ധിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/381066/perinthoor-juma-masjid-new-committee-inauguration-and-shihab-thangal-dialysis-center-foundation-held)