---
title: "വിശന്നിട്ടാ സാറെ..!; കഞ്ഞിക്കലത്തിൽ ചുരുണ്ടു കൂടി മൂർഖൻ ; ഇരിട്ടിയിൽ അർധരാത്രി വീട്ടുകാർക്ക് രക്ഷകനായി പൂച്ച സർ"
english_title: "Cobra Found Curled In Rice Pot In Iritty Cat Alerts Family Rescuer Faisal Captures Snake"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/381021/cobra-found-in-rice-pot-iritty-thillankeri-cat-rescue"
published_at: "2026-09-03T20:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a998f4746f3c_cobra-found-in-rice-pot-iritty-thillankeri-cat-rescue.jpg"
keywords: ["Cobra Rescue", "Snake Rescue", "Irrity"]
---

# വിശന്നിട്ടാ സാറെ..!; കഞ്ഞിക്കലത്തിൽ ചുരുണ്ടു കൂടി മൂർഖൻ ; ഇരിട്ടിയിൽ അർധരാത്രി വീട്ടുകാർക്ക് രക്ഷകനായി പൂച്ച സർ

> **Lead Summary:** ഇരിട്ടി: തില്ലങ്കേരിയിൽ വീടിന്റെ അടുക്കളയിലെ കഞ്ഞിക്കലത്തിൽ നിന്നും മൂർഖൻ പാമ്പിനെ പിടികൂടി.ഇന്ന് പുലർച്ചെ ഒരു മണിയോടെ അടുക്കളയിൽ നിന്നും പൂച്ച കരയുന്നത് കേട്ടതോടെയാണ് വീട്ടുകാർ ഉണർന്നത്. ആദ്യമൊക്കെ അവഗണിച്ചെങ്കിലും നിർത്താതെയുള്ള പൂച്ചയുടെ കരച്ചിൽ കേട്ട് വീട്ടുകാർ നോക്കിയപ്പോഴാണ് ക്ഷണിക്കാതെയെത്തിയ മൂർഖൻ പാമ്പിനെ കണ്ടത്.

## Article Content

ഇരിട്ടി: തില്ലങ്കേരിയിൽ വീടിന്റെ അടുക്കളയിലെ കഞ്ഞിക്കലത്തിൽ നിന്നും മൂർഖൻ പാമ്പിനെ പിടികൂടി.ഇന്ന് പുലർച്ചെ ഒരു മണിയോടെ അടുക്കളയിൽ നിന്നും പൂച്ച കരയുന്നത് കേട്ടതോടെയാണ് വീട്ടുകാർ ഉണർന്നത്. ആദ്യമൊക്കെ അവഗണിച്ചെങ്കിലും നിർത്താതെയുള്ള പൂച്ചയുടെ കരച്ചിൽ കേട്ട് വീട്ടുകാർ നോക്കിയപ്പോഴാണ് ക്ഷണിക്കാതെയെത്തിയ മൂർഖൻ പാമ്പിനെ കണ്ടത്.

അടുക്കളയിലെ കഞ്ഞിക്കലത്തിൽ സുഖമായി ചുരുണ്ടു കൂടിക്കിടക്കുകയായിരുന്നു മൂർഖൻ. വീട്ടുകാർ ഉടൻ തന്നെ മാർക്ക് പ്രവർത്തകൻ ഫൈസൽ വിളക്കോടിനെ വിവരമറിയിക്കുകയും സ്ഥലത്തെത്തി പാമ്പിനെ പിടികൂടുകയുമായിരുന്നു. തുടർന്ന് പാമ്പിനെ വനത്തിൽ വിട്ടു.

English Summary:

Iritty: A cobra was captured from a rice pot in the kitchen of a house at Thillankeri near Iritty. Around 1 am today, family woke up hearing cat crying from kitchen. Initially ignored, but on continuous crying they checked and found cobra curled comfortably inside the rice pot. Family informed MARK activist Faisal Vilakkode who reached spot and captured the snake. Later released into forest.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/381021/cobra-found-in-rice-pot-iritty-thillankeri-cat-rescue)