---
title: "ചാനിയം കടവില്‍ പുഴയില്‍ ചാടി പേരാമ്പ്ര സ്വദേശിയായ യുവാവ് മരിച്ചു"
english_title: "Man Dies After Jumping From Chaniyam Kadavu Bridge In Perambra"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/380999/man-dies-jumping-chaniyam-kadavu-bridge-perambra"
published_at: "2026-09-03T17:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a996094ed786_man-dies-jumping-chaniyam-kadavu-bridge.jpg"
keywords: []
---

# ചാനിയം കടവില്‍ പുഴയില്‍ ചാടി പേരാമ്പ്ര സ്വദേശിയായ യുവാവ് മരിച്ചു

> **Lead Summary:** പേരാമ്പ്ര: കുറ്റ്യാടി പുഴയുടെ ചാനിയം കടവ് പാലത്തിൽ നിന്ന് പുഴയിൽ ചാടി പേരാമ്പ്ര സ്വദേശിയായ യുവാവ് മരിച്ചു. പേരാമ്പ്ര സ്വദേശി പരപ്പിൽ ഷൈജൽ ആണ് മരിച്ചത്.

## Article Content

പേരാമ്പ്ര: കുറ്റ്യാടി പുഴയുടെ ചാനിയം കടവ് പാലത്തിൽ നിന്ന് പുഴയിൽ ചാടി പേരാമ്പ്ര സ്വദേശിയായ യുവാവ് മരിച്ചു. പേരാമ്പ്ര സ്വദേശി പരപ്പിൽ ഷൈജൽ ആണ് മരിച്ചത്.

ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ചാനിയം കടവ് പാലത്തിൽ നിന്ന് യുവാവ് പുഴയിലേക്ക് ചാടുന്നത് കണ്ട നാട്ടുകാർ ഉടൻ തന്നെ യുവാവിനെ പുഴയിൽ നിന്ന് പുറത്തെടുത്ത് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പേരാമ്പ്രയിലെ മുൻകാല ആംബുലൻസ് ഡ്രൈവറായിരുന്നു ഷൈജൽ. മൃതദേഹം വടകര ഗവ. ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. പിതാവ് അസീസ്. മാതാവ് സുലേഖ. സഹോദരങ്ങൾ ഷജീർ, സജിന.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/380999/man-dies-jumping-chaniyam-kadavu-bridge-perambra)