---
title: "ലഹരിക്കേസിലെ  പ്രതിയും, കൂട്ടുകാരനും തലശേരി  എക്സൈസ് ഓഫീസിലെത്തി ഉദ്യോഗസ്ഥരെ  ആക്രമിച്ചു ; ഇരിട്ടി, കൂത്തുപറമ്പ് സ്വദേശികൾ പിടിയിൽ"
english_title: "Drug Case Accused And Friend Attack Excise Officials At Thalassery Office Arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/380967/drug-case-accused-attack-excise-officials-thalassery-arrested"
published_at: "2026-09-03T13:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9928e656e52_drug-case-accused-attack-excise-officials-thalassery.jpg"
keywords: []
---

# ലഹരിക്കേസിലെ  പ്രതിയും, കൂട്ടുകാരനും തലശേരി  എക്സൈസ് ഓഫീസിലെത്തി ഉദ്യോഗസ്ഥരെ  ആക്രമിച്ചു ; ഇരിട്ടി, കൂത്തുപറമ്പ് സ്വദേശികൾ പിടിയിൽ

> **Lead Summary:** തലശ്ശേരി: ലഹരിക്കേസുകളിലെ പ്രതിയും,സുഹൃത്തും എക്‌സൈസ് ഓഫീസിൽ കയറി ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്തു. എക്സൈസ് തലശ്ശേരി റെയിഞ്ച് ഓഫിസിൽ ഉച്ചയോടെയാണ് സംഭവം.

## Article Content

തലശ്ശേരി: ലഹരിക്കേസുകളിലെ പ്രതിയും,സുഹൃത്തും എക്‌സൈസ് ഓഫീസിൽ കയറി ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്തു. എക്സൈസ് തലശ്ശേരി റെയിഞ്ച് ഓഫിസിൽ ഉച്ചയോടെയാണ് സംഭവം.

അസിസ്റ്റന്റ് എക്സൈസ് ഇൻസ്പക്ടരുടെ പരാതിയെ തുടർന്ന് ഇരിട്ടി പായത്തെ മുല്ലപ്പള്ളി വീട്ടിൽ മുഹമ്മദ് കൈഫി (29) നും,കൂത്ത്പറമ്പ് ആമ്പിലാട്ടെ തുഷാരയിൽ എം പി അശ്വിൻ എന്നിവർക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ ചേർത്ത് തലശേരി പോലിസ് കേസെടുത്തു.

ഏതാനും ദിവസം മുൻപ് കണ്ടിക്കലിൽ നിന്നും കൈഫിനെ കഞ്ചാവുമായി എക്സൈസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. അന്ന് ജാമ്യത്തിലിറങ്ങിയ കൈഫ്, ഉച്ച രണ്ടരയോടെ കൂട്ടാളിയുമൊത്ത്  ചിറക്കരയിൽ പ്രവർത്തിക്കുന്ന എക്‌സൈസ് ഓഫീസിലെത്തി തന്റെ പേരിലുള്ള കേസിന്റെ ഫയൽ നമ്പരും മറ്റ് വിവരങ്ങളും ആവശ്യപ്പെട്ടു.

ഉദ്യോഗസ്ഥർ വിവരങ്ങൾ എഴുതി നൽകുന്നതിനിടയിലാണ് അസിസ്റ്റന്റ് എക്സൈസ് ഓഫീസർ മുല്ലൂർ സ്വദേശി കെ.സി ഷിബുവിനെ പിടിച്ചു തള്ളി അക്രമിച്ചത്.  വനിതാ ഉദ്യോഗസ്ഥരെ യടക്കം ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. പരിക്കേറ്റ ഉദ്യോഗസ്ഥർ ജനറൽ ആശുപത്രിയിൽ ചികിത്സ നേടി. 126(2), 354 (2),,,296 (b), 132,121, റഡ് വിത്ത് 3 (5) ബി.എൻ.എസ് വകുപ്പുകളിലാണ് ഇരുവർക്കുമെതിരെ കേസ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/380967/drug-case-accused-attack-excise-officials-thalassery-arrested)