---
title: "കടവത്തൂർ മേഖലയിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിനായിസ്ഥാപിച്ച കൊടിതോരണങ്ങൾ കാണാതായതായി പരാതി"
english_title: "Sree Krishna Jayanthi Flags Missing In Kadavathur Complaint Filed At Kolavallur Police"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/380953/sree-krishna-jayanthi-flags-missing-kadavathur-complaint"
published_at: "2026-09-03T12:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9919fa3c782_sree-krishna-jayanthi-flags-missing-kadavathu.jpg"
keywords: []
---

# കടവത്തൂർ മേഖലയിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിനായിസ്ഥാപിച്ച കൊടിതോരണങ്ങൾ കാണാതായതായി പരാതി

> **Lead Summary:** കടവത്തൂർ: ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി സ്ഥാപിച്ച കൊടിതോരണങ്ങളും കൊടികളും കാണാതായതായി പരാതി. തൃപ്പങ്ങോട്ടൂർ ശാഖാ ആഘോഷ പ്രമുഖ് എം.പി. അർജുൻ കൊളവല്ലൂർ പോലീസിൽ പരാതി നൽകി.

## Article Content

കടവത്തൂർ: ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി സ്ഥാപിച്ച കൊടിതോരണങ്ങളും കൊടികളും കാണാതായതായി പരാതി. തൃപ്പങ്ങോട്ടൂർ ശാഖാ ആഘോഷ പ്രമുഖ് എം.പി. അർജുൻ കൊളവല്ലൂർ പോലീസിൽ പരാതി നൽകി.

ആഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 30ന് മുണ്ടത്തോട് ജംഗ്ഷനിലും പരിസര പ്രദേശങ്ങളിലും കൊടികളും കൊടിതോരണങ്ങളും സ്ഥാപിക്കുകയും അലങ്കാരങ്ങൾ നടത്തുകയും ചെയ്തിരുന്നു. ആഗസ്റ്റ് 31ന് രാത്രി എട്ട് മണിയോടെയും ഇവ സ്ഥലത്തുണ്ടായിരുന്നതായി പരാതിയിൽ പറയുന്നു.

എന്നാൽ സെപ്റ്റംബർ ഒന്നിന് രാവിലെ കൊടിതോരണങ്ങൾ സ്ഥാപിച്ചിരുന്ന സ്ഥലത്ത് എത്തിയപ്പോൾ അവ കാണാനില്ലായിരുന്നുവെന്നാണ് പരാതി. തുടർന്ന് മുണ്ടത്തോടും പരിസര പ്രദേശങ്ങളിലും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. സെപ്റ്റംബർ രണ്ടിന് രാവിലെ കൊളവല്ലൂർ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.

സംഭവത്തിൽ അന്വേഷണം നടത്തി കൊടികളും കൊടിതോരണങ്ങളും നീക്കം ചെയ്തവരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് കൊളവല്ലൂർ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/380953/sree-krishna-jayanthi-flags-missing-kadavathur-complaint)