---
title: "കോൺഗ്രസ് നേതാവ് ചമ്പാട്ടെ  ഇ.എസ്.കുറുപ്പിനെ അനുസ്മരിച്ചു."
english_title: "Congress Leader ES Kurup Remembered On 14th Death Anniversary In Champad"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/380941/congress-leader-es-kurup-14th-death-anniversary-champad"
published_at: "2026-09-03T11:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9909252ee63_congress-leader-es-kurup-14th-death-anniversary-champad.jpg"
keywords: []
---

# കോൺഗ്രസ് നേതാവ് ചമ്പാട്ടെ  ഇ.എസ്.കുറുപ്പിനെ അനുസ്മരിച്ചു.

> **Lead Summary:** ചമ്പാട്: ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവും കെ.എ.പി.ടി യൂണിയൻ സംസ്ഥാന നിർവാഹക സമിതി അംഗവുമായിരുന്ന ഇ. ശ്രീധര കുറുപ്പിന്റെ പതിനാലാം ചരമ വാർഷികം അദ്ദേഹത്തിന്റെ വസതിയിൽ ആചരിച്ചു.

## Article Content

ചമ്പാട്: ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവും കെ.എ.പി.ടി യൂണിയൻ സംസ്ഥാന നിർവാഹക സമിതി അംഗവുമായിരുന്ന ഇ. ശ്രീധര കുറുപ്പിന്റെ പതിനാലാം ചരമ വാർഷികം അദ്ദേഹത്തിന്റെ വസതിയിൽ ആചരിച്ചു.

അദ്ദേഹത്തിന്റെ ശവകുടീരത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് നടന്ന അനുസ്മരണ സമ്മേളനം പന്ന്യന്നൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.പി. ഭാർഗവൻ മാസ്റ്ററുടെ അധ്യക്ഷതയിൽ കണ്ണൂർ ഡി.സി.സി സെക്രട്ടറി വി.സി. പ്രസാദ് ഉദ്ഘാടനം ചെയ്തു.

ടി.പി. പ്രേമനാഥൻ മാസ്റ്റർ, കെ.പി. പ്രഭാകരൻ, കെ. ചന്ദ്രബാബു, വി.പി. മോഹനൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. പി. രാജൻ, കെ. സതീഷ്, സജീവൻ, കെ. സജയൻ, സരീഷ് മാക്കുനി, മോഹൻദാസ്, പവി എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/380941/congress-leader-es-kurup-14th-death-anniversary-champad)