---
title: "അഴീക്കൽ ഹാർബറിൽ ബോട്ടിൽ നിന്ന് പുഴയിൽ വീണ് മത്സ്യത്തൊഴിലാളി മരിച്ചു"
english_title: "Fisherman Dies After Falling Into River From Boat At Azheekal Fishing Harbour Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/380822/fisherman-dies-falling-river-boat-azheekal-harbour-kannur"
published_at: "2026-09-02T13:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a97d1bb6a0f1_fisherman-dies-falling-river-boat-azheekal-harbour.jpg"
keywords: []
---

# അഴീക്കൽ ഹാർബറിൽ ബോട്ടിൽ നിന്ന് പുഴയിൽ വീണ് മത്സ്യത്തൊഴിലാളി മരിച്ചു

> **Lead Summary:** കണ്ണൂർ: അഴീക്കൽ ഫിഷിങ് ഹാർബറിൽ നിർത്തിയിട്ട ബോട്ടിൽ നിന്ന് കാൽതെന്നി പുഴയിൽ വീണ് മത്സ്യത്തൊഴിലാളി മരിച്ചു. തമിഴ്‌നാട് രാമേശ്വരം സ്വദേശി പാണ്ഡ്യനാണ് മരിച്ചത്.

## Article Content

കണ്ണൂർ: അഴീക്കൽ ഫിഷിങ് ഹാർബറിൽ നിർത്തിയിട്ട ബോട്ടിൽ നിന്ന് കാൽതെന്നി പുഴയിൽ വീണ് മത്സ്യത്തൊഴിലാളി മരിച്ചു. തമിഴ്‌നാട് രാമേശ്വരം സ്വദേശി പാണ്ഡ്യനാണ് മരിച്ചത്.

ഇന്നലെ രാത്രി 10.30 ഓടെയായിരുന്നു അപകടം. ജോലി ചെയ്യുന്ന ബോട്ടിൽ നിന്ന് പ്ലാറ്റ്ഫോമിലേക്ക് നടന്നു കയറുന്നതിനിടെ കാൽതെന്നി വീഴുകയായിരുന്നു.

അഗ്നിശമന സേനയും മത്സ്യത്തൊഴിലാളികളും തീരദേശ പോലീസും നടത്തിയ തിരച്ചിലിൽ അര മണിക്കൂറിന് ശേഷമാണ് പുഴയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. മത്സ്യബന്ധനം കഴിഞ്ഞ് തിങ്കളാഴ്ച ഹാർബറിലെത്തി വാർഫിനോട് ചേർന്ന് ബോട്ട് നിർത്തിയിട്ടതായിരുന്നു.മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/380822/fisherman-dies-falling-river-boat-azheekal-harbour-kannur)