---
title: "തായ്ലൻഡിൽ തിളങ്ങി സാത്വിക് സഞ്ചു ; ‘മിസ്റ്റർ ടീൻ സൂപ്പർ ഗ്ലോബ് ഇന്റർനാഷണൽ’ കിരീടം പാനൂരിലേക്ക്..!"
english_title: "Panoor Satwik Sanju Wins Mister Teen Super Globe International Title Thailand"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/380795/panoor-satwik-sanju-wins-mister-teen-super-globe-international-thailand"
published_at: "2026-09-02T10:52:00+05:30"
category: "Panoor Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a97b34c8e1ed_missing-class-10-student-advaith-found-thalassery-koothuparamba-.jpg"
keywords: ["Panoor News", "Satwik Sanju", "Mister Teen Super Globe", "Thailand Fashion"]
---

# തായ്ലൻഡിൽ തിളങ്ങി സാത്വിക് സഞ്ചു ; ‘മിസ്റ്റർ ടീൻ സൂപ്പർ ഗ്ലോബ് ഇന്റർനാഷണൽ’ കിരീടം പാനൂരിലേക്ക്..!

> **Lead Summary:** പാനൂർ: തായ്ലൻഡിൽ നടന്ന ഫാഷൻ റൺവേ മിസ്റ്റർ ആൻഡ് മിസ് ടീൻ സൂപ്പർ ഗ്ലോബ് ഇന്റർനാഷണൽ വേൾഡ് ഫൈനൽസിൽ തിളക്കമാർന്ന നേട്ടവുമായി പാനൂർ മൊകേരി കൂരാറ സ്വദേശി സാത്വിക് സഞ്ചു. മിസ്റ്റർ വിഭാഗത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച സാത്വിക് ടൈറ്റിൽ വിന്നറായി കിരീടം സ്വന്തമാക്കി.

## Article Content

പാനൂർ: തായ്ലൻഡിൽ നടന്ന ഫാഷൻ റൺവേ മിസ്റ്റർ ആൻഡ് മിസ് ടീൻ സൂപ്പർ ഗ്ലോബ് ഇന്റർനാഷണൽ വേൾഡ് ഫൈനൽസിൽ തിളക്കമാർന്ന നേട്ടവുമായി പാനൂർ മൊകേരി കൂരാറ സ്വദേശി സാത്വിക് സഞ്ചു. മിസ്റ്റർ വിഭാഗത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച സാത്വിക് ടൈറ്റിൽ വിന്നറായി കിരീടം സ്വന്തമാക്കി.

അന്താരാഷ്ട്ര വേദിയിൽ ആത്മവിശ്വാസവും മികവുറ്റ റൺവേ പ്രകടനവും കാഴ്ചവെച്ച സാത്വിക് ‘ബെസ്റ്റ് വാക്ക്’ ഉപപട്ടവും നേടി. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിഭകൾ മാറ്റുരച്ച മത്സരത്തിലാണ് സാത്വിക് ശ്രദ്ധേയമായ പ്രകടനത്തിലൂടെ നേട്ടം കൈവരിച്ചത്.

ബെംഗളൂരു ക്രൈസ്റ്റ് അക്കാദമിയിലെ വിദ്യാർത്ഥിയായ സാത്വിക്, മൊകേരി കൂരാറയിലെ സഞ്ചു–സൗമ്യ ദമ്പതികളുടെ മകനാണ്. ചെറുപ്പം മുതൽ ഫാഷൻ, മോഡലിംഗ് രംഗത്ത് താൽപര്യം പ്രകടിപ്പിച്ച സാത്വിക് കഠിന പരിശീലനത്തിലൂടെയാണ് അന്താരാഷ്ട്ര വേദിയിലേക്ക് ചുവടുവെച്ചത്.

പ്രശസ്ത ഇന്റർനാഷണൽ മോഡലും കൊറിയോഗ്രാഫറുമായ അതുല്‍ സുരേഷിന്റെ പരിശീലനത്തിലാണ് സാത്വിക് ഫാഷൻ രംഗത്ത് മികവ് തെളിയിച്ചത്. റൺവേയിലെ ചുവടുകളിലും അവതരണ മികവിലും ആത്മവിശ്വാസത്തിലും മികവ് പുലർത്തിയാണ് സാത്വിക് ഇരട്ട നേട്ടം സ്വന്തമാക്കിയത്.

അന്താരാഷ്ട്ര ഫാഷൻ വേദിയിൽ പാനൂരിന്റെ പേരുയർത്തിയ സാത്വിക് സഞ്ചുവിന്റെ നേട്ടം നാടിനും കുടുംബത്തിനും അഭിമാനമായി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/380795/panoor-satwik-sanju-wins-mister-teen-super-globe-international-thailand)