---
title: "ആശങ്കക്ക് വിരാമം ; കൂത്തുപറമ്പിൽ നിന്ന് കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥി അദ്വൈതിനെ തലശേരിയിൽ  കണ്ടെത്തി"
english_title: "Missing Class 10 Student Advaith From Koothuparamba Found In Thalassery Police"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/380785/missing-class-10-student-advaith-found-thalassery-koothuparamba-relief"
published_at: "2026-09-02T10:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a97a6c48d735_missing-class-10-student-advaith-found-thalassery-koothuparamba-relief.jpg"
keywords: ["Koothuparamba Missing Student", "Advaith Found", "Thalassery"]
---

# ആശങ്കക്ക് വിരാമം ; കൂത്തുപറമ്പിൽ നിന്ന് കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥി അദ്വൈതിനെ തലശേരിയിൽ  കണ്ടെത്തി

> **Lead Summary:** കൂത്തുപറമ്പ്: കൂത്തുപറമ്പിൽ നിന്ന് കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥി അദ്വൈതിനെ കണ്ടെത്തി. തലശേരി ചേനാടത്തു നിന്നാണ് അദ്വൈതിനെ കണ്ടെത്തിയത്.

## Article Content

കൂത്തുപറമ്പ്: കൂത്തുപറമ്പിൽ നിന്ന് കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥി അദ്വൈതിനെ കണ്ടെത്തി. തലശേരി ചേനാടത്തു നിന്നാണ് അദ്വൈതിനെ കണ്ടെത്തിയത്.

മൂര്യാട് സ്വദേശി അദ്വൈതിനെ കണ്ടെത്തുന്നതിനായി കൂത്തുപറമ്പ് പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു.തിങ്കളാഴ്ച രാവിലെ 6.30ഓടെയാണ് കൂത്തുപറമ്പ് പാറാലിലെ ട്യൂഷൻ ക്ലാസിലേക്ക് പോകുകയാണെന്ന് പറഞ്ഞ് അദ്വൈത് വീട്ടിൽനിന്ന് ഇറങ്ങിയത്. എന്നാൽ പിന്നീട് കുട്ടി വീട്ടിൽ തിരിച്ചെത്താതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.

പൊലീസ് നടത്തിയ അന്വേഷണത്തിൽ, കൂത്തുപറമ്പിൽ നിന്ന് ബസ് മാർഗം അദ്വൈത് രാവിലെ 7.33ഓടെ തലശ്ശേരിയിൽ എത്തിയതായി കണ്ടെത്തിയിരുന്നു. കുട്ടിയെ പൊലീസ് ബന്ധുക്കൾക്ക് കൈമാറി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/380785/missing-class-10-student-advaith-found-thalassery-koothuparamba-relief)