---
title: "ശിവസൂര്യ എവിടെ..? ; കാശിയിലും തുമ്പില്ലാതെ അന്വേഷണം, ഉറ്റവരുടെ കാത്തിരിപ്പ് 25 ദിവസം പിന്നിട്ടു"
english_title: "Where Is Shivasurya 25 Days Since Plus Two Student Missing No Clue In Varanasi Search"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/380772/where-is-shivasurya-25-days-missing-plus-two-student-kashi-varanasi-search-no-clue"
published_at: "2026-09-02T07:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9789c9b41c3_where-is-shivasurya-25-days-missing-plus-two-student-kashi-varanasi-search.jpg"
keywords: ["Missing Student", "Shivasurya", "Varanasi Search"]
---

# ശിവസൂര്യ എവിടെ..? ; കാശിയിലും തുമ്പില്ലാതെ അന്വേഷണം, ഉറ്റവരുടെ കാത്തിരിപ്പ് 25 ദിവസം പിന്നിട്ടു

> **Lead Summary:** ചൊക്ലി: കരിയാട് പുളിയനമ്പ്രത്തെ പ്ലസ് ടു വിദ്യാർത്ഥി ശിവ സൂര്യയെ കാണാതായിട്ട് 25 ദിവസം.ഓൺലൈൻ ഗെയിമിനെ തുടർന്ന് പിതാവ് മൊബൈൽ ഫോൺ വാങ്ങിവെച്ചതിന് പിന്നാലെയാണ് ശിവ സൂര്യയെ കാണാതായത്.കാശിക്ക് പോകുന്നു എന്ന കുറിപ്പ് എഴുതിവെച്ചായിരുന്നു യാത്ര.വാരണാസിയിൽ ക്യാമ്പ് ചെയ്ത് അന്വേഷണം നടത്തിയ പ്രത്യേക അന്വേഷണ സംഘത്തിനും ഇതുവരെ യാതൊരു തുമ്പും ലഭിച്ചില്ല.

## Article Content

ചൊക്ലി: കരിയാട് പുളിയനമ്പ്രത്തെ പ്ലസ് ടു വിദ്യാർത്ഥി ശിവ സൂര്യയെ കാണാതായിട്ട് 25 ദിവസം.ഓൺലൈൻ ഗെയിമിനെ തുടർന്ന് പിതാവ് മൊബൈൽ ഫോൺ വാങ്ങിവെച്ചതിന് പിന്നാലെയാണ് ശിവ സൂര്യയെ കാണാതായത്.കാശിക്ക് പോകുന്നു എന്ന കുറിപ്പ് എഴുതിവെച്ചായിരുന്നു യാത്ര.വാരണാസിയിൽ ക്യാമ്പ് ചെയ്ത് അന്വേഷണം നടത്തിയ പ്രത്യേക അന്വേഷണ സംഘത്തിനും ഇതുവരെ യാതൊരു തുമ്പും ലഭിച്ചില്ല.

ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിയാണ് കരിയാട് പുളിയനമ്പ്രത്തെ ശിവപ്രിയത്തിൽ എ. ജിഗീഷിന്റെ മകൻ ശിവ സൂര്യ.

ആഗസ്റ്റ് എട്ടിനാണ് ശിവ സൂര്യയെ വീട്ടിൽനിന്ന് കാണാതായത്. ഓൺലൈൻ ഗെയിം പതിവാക്കിയതിനെ തുടർന്ന് പിതാവ് മൊബൈൽ ഫോൺ വാങ്ങിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശിവ സൂര്യയെ കാണാതായത്.കാശിക്ക് പോകുന്നു എന്ന കുറിപ്പ് വീട്ടിൽ എഴുതിവെച്ച ശേഷമായിരുന്നു യാത്ര.

സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം വാരണാസിയിലേക്കും വ്യാപിപ്പിച്ചു. വാരണാസിയിൽ ക്യാമ്പ് ചെയ്ത സംഘം വിവിധയിടങ്ങളിൽ അന്വേഷണം നടത്തിയെങ്കിലും ശിവ സൂര്യയെക്കുറിച്ച് ഇതുവരെ ഒരു വിവരവും ലഭിച്ചില്ല.

തുടർ അന്വേഷണത്തിന് നിർണായകമായ സൂചനകളൊന്നും ലഭിക്കാത്ത സാഹചര്യത്തിൽ പ്രത്യേക അന്വേഷണ സംഘം വാരണാസിയിൽനിന്ന് മടങ്ങുകയാണ്.

25 ദിവസം പിന്നിട്ടിട്ടും മകനെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാത്തതിന്റെ ആശങ്കയിലാണ് കുടുംബം. അന്വേഷണ സംഘവും ഇനി എന്ത് വഴിയെന്നറിയാതെ തുടരുകയാണ്.ശിവ സൂര്യ എവിടെ എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് കുടുംബവും നാട്ടുകാരും.അന്വേഷണം എത്രയും വേഗം ഫലം കാണുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/380772/where-is-shivasurya-25-days-missing-plus-two-student-kashi-varanasi-search-no-clue)