---
title: "ചൊക്ലി  നിന്ന് കാണാതായ  ശിവസൂര്യയെ തേടി വാരണാസിയിലേക്ക് പോയ പൊലീസ് സംഘം മടങ്ങി; ഒരാഴ്ച തിരഞ്ഞിട്ടും സൂചനയില്ല"
english_title: "Missing 17 Year Old Shivasurya From Chokli Peringathur Police Return From Varanasi No Clue"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/380745/kannur-missing-17-year-old-shivasurya-police-return-varanasi-search-no-clue"
published_at: "2026-09-01T21:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a82c5e0b3597_Untitled-2_copy.jpg"
keywords: []
---

# ചൊക്ലി  നിന്ന് കാണാതായ  ശിവസൂര്യയെ തേടി വാരണാസിയിലേക്ക് പോയ പൊലീസ് സംഘം മടങ്ങി; ഒരാഴ്ച തിരഞ്ഞിട്ടും സൂചനയില്ല

> **Lead Summary:** ചൊക്ലി നിന്ന് കാണാതായ 17 കാരൻ ശിവസൂര്യയെ തേടി വാരണാസിയിലേക്ക് പോയ പൊലീസ് സംഘം തിരികെ മടങ്ങി. ഒരാഴ്ച പരിശോധന നടത്തിയിട്ടും ശിവസൂര്യയെക്കുറിച്ച് സൂചനകളൊന്നുമില്ല.

## Article Content

ചൊക്ലി നിന്ന് കാണാതായ 17 കാരൻ ശിവസൂര്യയെ തേടി വാരണാസിയിലേക്ക് പോയ പൊലീസ് സംഘം തിരികെ മടങ്ങി. ഒരാഴ്ച പരിശോധന നടത്തിയിട്ടും ശിവസൂര്യയെക്കുറിച്ച് സൂചനകളൊന്നുമില്ല.

യുപി പൊലീസിന്റെ സഹായത്തോടെ 100 ലേറെ സിസിടിവി ക്യാമറകളാണ് പരിശോധിച്ചത്. മലയാളി അസോസിയേഷൻ പ്രവർത്തകരും സഹായത്തിനുണ്ടായിരുന്നു. മൊബൈൽ ഫോൺ വാങ്ങിവച്ചതിന്റെ പേരിൽ കഴിഞ്ഞ മാസം 8 നാണ് ശിവസൂര്യ വീട് വിട്ട് പോയത്.

കാശിയിലേക്ക് പോകുന്നുവെന്ന് കുറിപ്പ് എഴുതി വച്ചിരുന്നു. കേരളത്തിൽ പലയിടങ്ങളിലും തെരച്ചിൽ നടത്തിയെങ്കിലും ശിവസൂര്യയെക്കുറിച്ച് സൂചന കിട്ടിയിരുന്നില്ല.

പെരിങ്ങത്തൂർ, പാനൂർ, തലശ്ശേരി, കോഴിക്കോട്, വടകര തുടങ്ങിയ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങളും റെയിൽവേ സ്റ്റേഷനുകളും കേന്ദ്രീകരിച്ച് പൊലീസ് മുൻപ് അന്വേഷണം നടത്തിയിരുന്നു. തലശ്ശേരി എഎസ്പി നന്ദഗോപന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസ് കൈകാര്യം ചെയ്യുന്നത്.

English Summary:

Police team that went to Varanasi searching for 17-year-old Shivasurya missing from Chokli Peringathur in Kannur has returned after a week-long search yielded no clues. With help of UP Police, over 100 CCTV cameras were checked. Malayali Association volunteers also helped. Shivasurya left home on 8th of last month after his mobile phone was taken away, leaving a note saying he was going to Kashi. Earlier searches in Kerala including Peringathur, Panoor, Thalassery, Kozhikode, Vadakara and railway stations found no trace. Special investigation team led by Thalassery ASP Nandagopan is handling the case.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/380745/kannur-missing-17-year-old-shivasurya-police-return-varanasi-search-no-clue)