---
title: "പാനൂർ പൊലീസെന്നാ സുമ്മാവാ..? ; ഫോട്ടോയും, മൊബൈൽ ഫോണുമില്ലാഞ്ഞിട്ടും  5 വയസുകാരിയെ പീഡിപ്പിച്ച പ്രതിയെ ഉത്തരാഖണ്ഡിൽ നിന്നും പൊക്കി"
english_title: "Panoor Police Arrest Migrant Worker For Abusing 5 Year Old Girl From Uttarakhand"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/380697/panoor-police-arrest-migrant-worker-5-year-old-girl-abuse-case-uttarakhand"
published_at: "2026-09-01T14:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a969743acd16_panoor-police-arrest-migrant-worker-5-year-old-girl-abuse-case.jpg"
keywords: []
---

# പാനൂർ പൊലീസെന്നാ സുമ്മാവാ..? ; ഫോട്ടോയും, മൊബൈൽ ഫോണുമില്ലാഞ്ഞിട്ടും  5 വയസുകാരിയെ പീഡിപ്പിച്ച പ്രതിയെ ഉത്തരാഖണ്ഡിൽ നിന്നും പൊക്കി

> **Lead Summary:** പാനൂർ: പാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ 5 വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ പിടികൂടി. മൊബൈൽ ഫോൺ പോലും ഇല്ലാതെ സംസ്ഥാനം വിട്ട അതിഥി തൊഴിലാളിയെ പിടികൂടിയത് പാനൂർ പൊലീസിന്റെ അന്വേഷണ മികവിന്റെ നേട്ടമായി.

## Article Content

പാനൂർ: പാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ 5 വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ പിടികൂടി. മൊബൈൽ ഫോൺ പോലും ഇല്ലാതെ സംസ്ഥാനം വിട്ട അതിഥി തൊഴിലാളിയെ പിടികൂടിയത് പാനൂർ പൊലീസിന്റെ അന്വേഷണ മികവിന്റെ നേട്ടമായി.

പാനൂർ സ്റ്റേഷൻ പരിധിയിലെ 5 വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയെ തുടർന്ന് സംസ്ഥാനം വിട്ട അതിഥി തൊഴിലാളിയെ പാനൂർ പൊലീസ് സമർത്ഥമായി പിന്തുടർന്ന് പിടികൂടി.

ഉത്തരാഖണ്ഡ് സ്വദേശി ആസാദ് കഴിഞ്ഞ ദിവസം ഒരു വീട്ടിൽ വെള്ളം ചോദിച്ചെത്തി മാതാവ് വെള്ളമെടുക്കാൻ പോയപ്പോൾ കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് സി.ഐ. പി.സന്തോഷ്, എസ്.ഐ വി.പി. മുഹമ്മദ് സജീർ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങിയത്. പരാതി വന്നപ്പോൾ തന്നെ തൊഴിലാളി സ്ഥലം വിട്ടിരുന്നു.

പേരും ഫോട്ടോയും മാത്രം ലഭിച്ച പൊലീസ് അന്വേഷണം ആരംഭിച്ചു. തലശ്ശേരിയിൽ നിന്നും ട്രെയിൻ മാർഗമാണ് യാത്രയെന്ന് സൂചന ലഭിച്ചു. തുടർന്ന് റെയിൽവേ പൊലീസിന്റെ സഹായത്തോടെ മഹാരാഷ്ട്ര രത്നഗിരിയിൽ നിന്ന് പ്രതിയെ പിടികൂടുകയായിരുന്നു.

എസ്.ഐ പ്രഷോബ്, സി.പി.ഒ മാരായ അൻസീർ, രാജേഷ് എന്നിവരാണ് മഹാരാഷ്ട്രയിലെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ ഇന്ന് തലശേരി കോടതിയിൽ ഹാജരാക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/380697/panoor-police-arrest-migrant-worker-5-year-old-girl-abuse-case-uttarakhand)