---
title: "വാണിജ്യ സിലിണ്ടറിന് വില കൂടി; ഗാർഹിക സിലിണ്ടറിന് മാറ്റമില്ല"
english_title: "Commercial LPG Cylinder Price Hiked By Rs 9.50 No Change In Domestic Price"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/380680/commercial-lpg-cylinder-price-hiked-sept-1-domestic-price-unchanged"
published_at: "2026-09-01T13:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a968335699db_1001392108.jpg"
keywords: []
---

# വാണിജ്യ സിലിണ്ടറിന് വില കൂടി; ഗാർഹിക സിലിണ്ടറിന് മാറ്റമില്ല

> **Lead Summary:** ന്യൂഡൽഹി: രാജ്യത്ത് 19 കിലോഗ്രാം വരുന്ന വാണിജ്യ സിലിണ്ടറുകളുടെ വില വർധിപ്പിച്ചു. സിലിണ്ടറിന് 9.50 രൂപയാണ് എണ്ണക്കമ്പനികൾ വർധിപ്പിച്ചിരിക്കുന്നത്. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. അതേസമയം, സാധാരണക്കാർക്ക് ആശ്വാസമായി ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ലാതെ തുടരുന്നു.

## Article Content

ന്യൂഡൽഹി: രാജ്യത്ത് 19 കിലോഗ്രാം വരുന്ന വാണിജ്യ സിലിണ്ടറുകളുടെ വില വർധിപ്പിച്ചു. സിലിണ്ടറിന് 9.50 രൂപയാണ് എണ്ണക്കമ്പനികൾ വർധിപ്പിച്ചിരിക്കുന്നത്. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. അതേസമയം, സാധാരണക്കാർക്ക് ആശ്വാസമായി ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ലാതെ തുടരുന്നു.

ഡൽഹി: 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വില 2,747.50 രൂപയായി ഉയർന്നു.

മുംബൈ: പുതിയ വില പ്രകാരം മുംബൈയിൽ വാണിജ്യ സിലിണ്ടറിന് 2,701 രൂപയായി വർധിച്ചു.

കൊൽക്കത്ത: കൊൽക്കത്തയിൽ സിലിണ്ടറിന് 2,884 രൂപയാണ് പുതിയ വില.

എണ്ണക്കമ്പനികൾ സാധാരണയായി മാസത്തിന്റെ തുടക്കത്തിലാണ് പാചകവാതക വില പുതുക്കി നിശ്ചയിക്കുന്നത്. രാജ്യാന്തര വിപണിയിലെ വിലയും രൂപയുടെ വിനിമയനിരക്കും ഉൾപ്പെടെയുള്ള വിവിധ ഘടകങ്ങൾ ഈ വിലനിർണയത്തിൽ നിർണായക സ്വാധീനം ചെലുത്താറുണ്ട്.

യുഎസ്– ഇറാൻ സംഘർഷത്തിൽ നേരിയ അയവ് വന്നിരുന്ന സമയത്ത് വാണിജ്യ സിലിണ്ടർ വില കുറച്ചിരുന്നു. എന്നാൽ, നിലവിൽ സംഘർഷം വീണ്ടും രൂക്ഷമായതോടെ ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില വീണ്ടും വർധിച്ചു തുടങ്ങിയതാണ് ഇപ്പോഴത്തെ വിലവർധനവിന് കാരണം.

English Summary:

Commercial LPG cylinder price hiked in the country. 19 kg commercial cylinder price increased by Rs 9.50, new rates effective from today. No change in domestic LPG cylinder price. In Delhi price becomes Rs 2747.50, Mumbai Rs 2701, Kolkata Rs 2884. Oil companies revise LPG prices at beginning of month based on international market prices and rupee exchange rate. Price had been reduced when US-Iran tension eased slightly, now crude oil prices rising again as conflict intensifies.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/380680/commercial-lpg-cylinder-price-hiked-sept-1-domestic-price-unchanged)