---
title: "കണ്ണൂരിൽ 14 വയസുകാരനെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷം കഠിനതടവ്"
english_title: "Kannur Pocso Case 20 Years Rigorous Imprisonment For Abusing 14 Year Old Boy"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/380597/kannur-14-year-old-boy-abuse-case-20-years-jail-punishment"
published_at: "2026-08-31T20:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9598ec6315d_pariyaram-pocso-case-bus-driver.jpg"
keywords: []
---

# കണ്ണൂരിൽ 14 വയസുകാരനെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷം കഠിനതടവ്

> **Lead Summary:** കണ്ണൂർ: 14 വയസുകാരനെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ. തളാപ്പ് ഫാസില മൻസിലിൽ അബ്ദുൾ മജീദിനെയാണ് കണ്ണൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി എം.ടി ജലജാ റാണി ശിക്ഷിച്ചത്.

## Article Content

കണ്ണൂർ: 14 വയസുകാരനെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ. തളാപ്പ് ഫാസില മൻസിലിൽ അബ്ദുൾ മജീദിനെയാണ് കണ്ണൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി എം.ടി ജലജാ റാണി ശിക്ഷിച്ചത്.

അഴീക്കോട് പുന്നക്കപ്പാറയിലെ ചിക്കൻ സ്റ്റാളിന് സമീപത്തെ മുറിയിൽ വച്ച് കുട്ടിയെ പീഡിപ്പിച്ചതായാണ് കേസ്. വളപട്ടണം ഇൻസ്പെക്ടർ ആയിരുന്ന ടി.പി സുമേഷ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ കെ.പി പ്രീതകുമാരി കോടതിയിൽ ഹാജരായി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/380597/kannur-14-year-old-boy-abuse-case-20-years-jail-punishment)