---
title: "പന്തക്കലിൽ അപകട വളവിൽ പുതിയ കോൺവെക്സ് മിറർ സ്ഥാപിച്ച് സി എച്ച് സെന്റർ"
english_title: "Panthakkal CH Centre Installs New Convex Mirror At Accident Prone Curve"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/380594/panthakkal-ch-centre-convex-mirror-installed-dangerous-curve"
published_at: "2026-08-31T20:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a958ff3348f4_1001391202.jpg"
keywords: []
---

# പന്തക്കലിൽ അപകട വളവിൽ പുതിയ കോൺവെക്സ് മിറർ സ്ഥാപിച്ച് സി എച്ച് സെന്റർ

> **Lead Summary:** പന്തക്കൽ: സി എച്ച് സെന്ററിന്റെ നേതൃത്വത്തിൽ റോഡിലെ അപകട സാധ്യതയേറിയ വളവിൽ നേരത്തെ ഉണ്ടായിരുന്ന മിറർ കേടുവന്നതിന് പകരം പുതിയ കോൺവെക്സ് മിറർ പുനസ്ഥാപിച്ച് പന്തക്കൽ സി എച്ച് സെന്റർ, മുസ്ലിം ലീഗ് പ്രവർത്തകർ നാടിന് മാതൃകയായി.

## Article Content

പന്തക്കൽ: സി എച്ച് സെന്ററിന്റെ നേതൃത്വത്തിൽ റോഡിലെ അപകട സാധ്യതയേറിയ വളവിൽ നേരത്തെ ഉണ്ടായിരുന്ന മിറർ കേടുവന്നതിന് പകരം പുതിയ കോൺവെക്സ് മിറർ പുനസ്ഥാപിച്ച് പന്തക്കൽ സി എച്ച് സെന്റർ, മുസ്ലിം ലീഗ് പ്രവർത്തകർ നാടിന് മാതൃകയായി.

ചെന്നൈയിലെ തന്റെ തിരക്കുകളിൽ നിന്നും ചുരുങ്ങിയ ദിവസം നാട്ടിലെത്തുന്നതിൽ പോലും നാടിന്റെ സാമൂഹിക നന്മയ്ക്കായി സമയം കണ്ടെത്തുന്ന സെന്റർ ട്രഷററും പന്തക്കൽ മുസ്ലിം ലീഗ് പ്രവർത്തകനുമായ ജെയ്സൽ വി.പി.യുടെ നേതൃത്വത്തിൽ മറ്റ് സഹപ്രവർത്തകരായ മുഹമ്മദ് പനങ്ങാട്ടിൽ, സമദ് എന്നിവരും കൈകോർത്ത് മിറർ സ്ഥാപിച്ചത്.

നാടിന്റെ സുരക്ഷയ്ക്കായി മുന്നിട്ടിറങ്ങിയ ജെയ്സലിനും സി എച്ച് സെന്റർ, മുസ്ലിം ലീഗ് പ്രവർത്തകർക്കും അഭിനന്ദനങ്ങൾ.

English Summary:

Led by Panthakkal CH Centre, a new convex mirror was installed replacing the damaged one at an accident-prone curve on the road, with CH Centre and Muslim League workers setting an example for the locality. The mirror was installed under the leadership of Centre Treasurer and Panthakkal Muslim League worker Jaisal V.P., who finds time for social good even during his short visit from busy schedule in Chennai, along with fellow workers Muhammed Panangattil and Samad.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/380594/panthakkal-ch-centre-convex-mirror-installed-dangerous-curve)