---
title: "കണ്ണൂരിൽ തേങ്ങ പറിക്കുന്നതിനിടെ കടന്നൽ കുത്തേറ്റ് യുവാവ് മരിച്ചു"
english_title: "Man Dies After Wasp Attack While Plucking Coconut Kannur Gokuldas"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/380535/kannur-man-dies-wasp-sting-while-plucking-coconut-gokuldas"
published_at: "2026-08-31T12:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9526ade1919_1001390728.jpg"
keywords: []
---

# കണ്ണൂരിൽ തേങ്ങ പറിക്കുന്നതിനിടെ കടന്നൽ കുത്തേറ്റ് യുവാവ് മരിച്ചു

> **Lead Summary:** കണ്ണൂർ: തേങ്ങ പറിക്കുന്നതിനിടയിൽ കടന്നൽ കുത്തേറ്റ് യുവാവ് മരിച്ചു. പരിയാരം തലോറയിലെ ടി.വി. ഗോകുൽദാസ് ആണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരിച്ചത്.

## Article Content

കണ്ണൂർ: തേങ്ങ പറിക്കുന്നതിനിടയിൽ കടന്നൽ കുത്തേറ്റ് യുവാവ് മരിച്ചു. പരിയാരം തലോറയിലെ ടി.വി. ഗോകുൽദാസ് ആണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരിച്ചത്.

ഓഗസ്റ്റ് 28ന് രാവിലെ 11 മണിയോടെയാണ് സംഭവം. തളിപ്പറമ്പ് അടുക്കുംപാറയിലെ സ്വകാര്യ വ്യക്തിയുടെ വീട്ടിൽ തേങ്ങ പറിക്കുന്നതിനിടെ കടന്നൽ കൂട് ഇളകി ഗോകുൽദാസിനെ ആക്രമിക്കുകയായിരുന്നു.

ആത്മരക്ഷാർത്ഥം അടുത്ത വീട്ടിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കടന്നലുകൾ പിന്നാലെയെത്തി ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം.

English Summary:

A young man died after being stung by wasps while plucking coconuts in Kannur. The deceased is T.V. Gokuldas (45) from Thalora, Pariyaram, who died this morning while undergoing treatment at a private hospital in Kannur. The incident happened around 11 am on August 28. While plucking coconuts at a private person's house at Adukkumpara in Thaliparamba, a wasp nest got disturbed and attacked Gokuldas. Though he tried to escape by entering a nearby house for self-protection, the wasps chased and attacked him.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/380535/kannur-man-dies-wasp-sting-while-plucking-coconut-gokuldas)