---
title: "കണ്ണൂരിൽ ഇന്ത്യൻ കോഫി ഹൗസ് ജീവനക്കാരൻ വാഹനമിടിച്ച് മരിച്ചു"
english_title: "Indian Coffee House Employee Died In Road Accident Kannur Sreeraj"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/380491/kannur-indian-coffee-house-staff-dies-vehicle-hit-accident"
published_at: "2026-08-31T08:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a94f443b2204_kannur-indian-coffee-house-staff-dies-vehicle-hit.jpg"
keywords: ["Road Accident", "Indian Coffee House", "Kannur City", "Death"]
---

# കണ്ണൂരിൽ ഇന്ത്യൻ കോഫി ഹൗസ് ജീവനക്കാരൻ വാഹനമിടിച്ച് മരിച്ചു

> **Lead Summary:** കണ്ണൂർ: കണ്ണൂർ നഗരത്തിൽ ഇന്ത്യൻ കോഫി ഹൗസ് ജീവനക്കാരൻ ഫോർ രജിസ്ട്രേഷൻ വാഹനമിടിച്ച് മരിച്ചു.ചെങ്ങളായി പെരിങ്കോന്നിലെ പൂവത്തുംകണ്ടി ഹൗസിൽ ജനാർദനന്റെ മകൻ ഐ.എം ശ്രീരാജ് ആണ് മരിച്ചത്.

## Article Content

കണ്ണൂർ: കണ്ണൂർ നഗരത്തിൽ ഇന്ത്യൻ കോഫി ഹൗസ് ജീവനക്കാരൻ ഫോർ രജിസ്ട്രേഷൻ വാഹനമിടിച്ച് മരിച്ചു.ചെങ്ങളായി പെരിങ്കോന്നിലെ പൂവത്തുംകണ്ടി ഹൗസിൽ ജനാർദനന്റെ മകൻ ഐ.എം ശ്രീരാജ് ആണ് മരിച്ചത്.

 ശ്രീരാജ് ജോലി കഴിഞ്ഞ് റൂമിലേക്ക് കാൽനടയായി പോകുമ്പോഴായിരുന്നു അപകടം. കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് ഭാഗത്ത് നിന്ന് കാൽടെക്സ് ഭാഗത്തേക്ക് പോവുകയായിരുന്ന മഹീന്ദ്ര താർ ഫോർ രജിസ്ട്രേഷൻ വാഹനമാണ് ഇടിച്ചത്.ഉടൻ എ.കെ.ജി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/380491/kannur-indian-coffee-house-staff-dies-vehicle-hit-accident)