---
title: "കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; 53-കാരൻ പിടിയിൽ"
english_title: "Man Arrested For Sexually Harassing Woman In KSRTC Bus Kozhikode"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/380485/kozhikode-ksrtc-bus-woman-harassment-man-arrested"
published_at: "2026-08-31T08:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a94eb7cbfca8_kozhikode-ksrtc-bus-woman-harassment.jpg"
keywords: []
---

# കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; 53-കാരൻ പിടിയിൽ

> **Lead Summary:** വടകര: കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയോട് ലൈംഗിക അതിക്രമം നടത്തിയയാൾ അറസ്റ്റിൽ. കാക്കൂർ ചാലങ്ങോട്ട് മനയിൽ ബിജു വിനെയാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്.

## Article Content

വടകര: കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയോട് ലൈംഗിക അതിക്രമം നടത്തിയയാൾ അറസ്റ്റിൽ. കാക്കൂർ ചാലങ്ങോട്ട് മനയിൽ ബിജു വിനെയാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്.

വടകര സ്വദേശിനിയായ യുവതിയാണ് അതിക്രമത്തിന് ഇരയായത്. ശനിയാഴ്ച രാത്രി കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിൽ മാനാഞ്ചിറയ്ക്ക് സമീപം വച്ചാണ് സംഭവം നടന്നത്.

ബസ് യാത്രയ്ക്കിടെ യുവതിയുടെ സ്വകാര്യഭാഗങ്ങളിൽ സ്പർശിച്ച് പ്രതി ലൈംഗികാതിക്രമം നടത്തുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. യുവതി ബഹളം വെച്ചതോടെ ബസ് ജീവനക്കാരും സഹയാത്രികരും ഇടപെട്ട് ബസ് നേരെ നടക്കാവ് പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു.

യുവതിയുടെ പരാതിയിൽ നടക്കാവ് എസ്ഐ ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/380485/kozhikode-ksrtc-bus-woman-harassment-man-arrested)