---
title: "നിയന്ത്രണംവിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു; ഡ്രൈവർക്ക് ദാരുണാന്ത്യം"
english_title: "Kasaragod Kanhirappoyil Tipper Lorry Accident Driver Sadik Dead House Collapsed"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/380379/kasaragod-kanhirappoyil-tipper-lorry-house-accident-driver-dead"
published_at: "2026-08-29T21:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a93024d5340e_kasaragod-kanhirappoyil-tipper-lorry-house-accident-.jpg"
keywords: ["Tipper Accident", "Kanhirappoyil", "Death"]
---

# നിയന്ത്രണംവിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു; ഡ്രൈവർക്ക് ദാരുണാന്ത്യം

> **Lead Summary:** കാസർകോട്: കാഞ്ഞിരപ്പൊയിലിൽ നിയന്ത്രണംവിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം. ചായ്യോത്തെ സാദിഖ് ആണ് മരിച്ചത്.

## Article Content

കാസർകോട്: കാഞ്ഞിരപ്പൊയിലിൽ നിയന്ത്രണംവിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം. ചായ്യോത്തെ സാദിഖ് ആണ് മരിച്ചത്.

കാഞ്ഞിരപ്പൊയിൽ കുളങ്ങാട് കാലിക്കടവിലെ പി. ഗോപാലന്റെ വീടിന്റെ മുകളിലേക്കാണ് ലോറി മറിഞ്ഞത്. ഇന്ന് രാവിലെ 7.30 ഓടെയായിരുന്നു സംഭവം.

കുളങ്ങാട്ട് നിന്നും ചെങ്കല്ല് കയറ്റി പെരളം കാലിക്കടവ് ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പറാണ് അപകടത്തിൽപ്പെട്ടത്. റോഡിന്റെ അരിക് ഇടിഞ്ഞതോടെ നിയന്ത്രണം വിട്ട ലോറി താഴ്ചയിലേക്ക് മറിയുകയായിരുന്നു.

അപകടത്തിൽ വീടിന്റെ അടുക്കള ഭാഗം പൂർണമായും തകർന്നു. അപകടസമയത്ത് വീട്ടിൽ ആളില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. വിവരമറിഞ്ഞ് പൊലീസും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/380379/kasaragod-kanhirappoyil-tipper-lorry-house-accident-driver-dead)