---
title: "തലശേരി നഗര മധ്യത്തിൽ ഓടിക്കൊണ്ടിരിക്കെ ഇന്നോവ കാറിന്റെ  ടയർ ഊരിത്തെറിച്ചു."
english_title: "Innova Car Tyre Detaches While Running Thalassery Mukund Junction Accident"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/380370/thalassery-innova-tyre-detached-mukund-junction-accident"
published_at: "2026-08-29T19:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a92ea60d1d16_thalassery-innova-tyre-detached-mukund-junction.jpg"
keywords: ["Car Accident", "Thalassery"]
---

# തലശേരി നഗര മധ്യത്തിൽ ഓടിക്കൊണ്ടിരിക്കെ ഇന്നോവ കാറിന്റെ  ടയർ ഊരിത്തെറിച്ചു.

> **Lead Summary:** തലശേരിയിൽ ഓടിക്കൊണ്ടിരിക്കെ കാറിന്റെ ടയർ ഊരിത്തെറിച്ചു. KL 13 AY 5651 ഇന്നോവ കാറിന്റെ പിൻഭാഗത്തെ ടയറാണ് ഊരിത്തെറിച്ചത്. ടയർ വാഹനത്തിൽ നിന്നും പൂർണ്ണമായും വേർപെട്ടതിനെ തുടർന്ന് നിയന്ത്രണം വിട്ട കാർ ഫുട്പാത്തിലേക്ക് ഇരച്ചുകയറി. മുകുന്ദ് ജംഗ്ഷനിൽ വൈകീട്ട് 3.45നായിരുന്നു അപകടം.

## Article Content

തലശേരിയിൽ ഓടിക്കൊണ്ടിരിക്കെ കാറിന്റെ ടയർ ഊരിത്തെറിച്ചു. KL 13 AY 5651 ഇന്നോവ കാറിന്റെ പിൻഭാഗത്തെ ടയറാണ് ഊരിത്തെറിച്ചത്. ടയർ വാഹനത്തിൽ നിന്നും പൂർണ്ണമായും വേർപെട്ടതിനെ തുടർന്ന് നിയന്ത്രണം വിട്ട കാർ ഫുട്പാത്തിലേക്ക് ഇരച്ചുകയറി. മുകുന്ദ് ജംഗ്ഷനിൽ വൈകീട്ട് 3.45നായിരുന്നു അപകടം.

മാക്കുനി സ്വദേശി ഷീബയും കുടുംബവുമായിരുന്നു കാറിൽ ഉണ്ടായിരുന്നത്. എന്നാൽ ആർക്കും പരിക്കില്ല. കാർ പിന്നീട് ക്രെയിൻ ഉപയോഗിച്ച് നീക്കി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/380370/thalassery-innova-tyre-detached-mukund-junction-accident)