---
title: "കണ്ണൂരിൽ യുവതിയുടെ കുളിമുറി ദൃശ്യം പകർത്താൻ ശ്രമിച്ചെന്ന പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്"
english_title: "Kannur SFI Leader Booked For Allegedly Filming Woman Bathing Case"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/380354/kannur-sfi-leader-booked-filming-bathroom-woman-case"
published_at: "2026-08-29T16:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a92c00457695_1001388731.jpg"
keywords: []
---

# കണ്ണൂരിൽ യുവതിയുടെ കുളിമുറി ദൃശ്യം പകർത്താൻ ശ്രമിച്ചെന്ന പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്

> **Lead Summary:** കണ്ണൂർ: യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന പരാതിയിൽ എസ്എഫ്ഐ നേതാവിനെതിരെ കേസ്. പൈസക്കരി ദേവമാതാ കോളേജിലെ എസ്എഫ്ഐ നേതാവും സർവകലാശാല യൂണിയൻ കൗൺസിലറുമായ ചുഴലി സ്വദേശി കെ. നവനീതിന് എതിരെയാണ് കേസ്. കണ്ണൂർ സ്വദേശിനിയാണ് പരാതിക്കാരി.

## Article Content

കണ്ണൂർ: യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന പരാതിയിൽ എസ്എഫ്ഐ നേതാവിനെതിരെ കേസ്. പൈസക്കരി ദേവമാതാ കോളേജിലെ എസ്എഫ്ഐ നേതാവും സർവകലാശാല യൂണിയൻ കൗൺസിലറുമായ ചുഴലി സ്വദേശി കെ. നവനീതിന് എതിരെയാണ് കേസ്. കണ്ണൂർ സ്വദേശിനിയാണ് പരാതിക്കാരി.

ഈ മാസം 20-ന് ആയിരുന്നു പരാതിക്ക് ആസ്പദമായ സംഭവം. വീട്ടിലെ കുളിമുറിയിൽ കുളിക്കുന്നതിനിടെ ഇയാൾ ഒളിഞ്ഞിരുന്ന് മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തിയെന്നാണ് പെൺകുട്ടിയുടെ പരാതി.

യുവാവിനെ കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഇയാളുടെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുമുണ്ട്.

അതേസമയം, പ്രതിക്കെതിരെ ചുമത്തിയത് നിസാര വകുപ്പുകളാണെന്നും ഇയാളെ പോലീസ് സംരക്ഷിക്കുന്നുവെന്നും ആരോപിച്ച് ആഭ്യന്തര മന്ത്രിക്ക് യുവതി പരാതി നൽകിയിരുന്നു.

മൊഴി കൃത്യമായി പോലീസ് രേഖപ്പെടുത്തിയില്ലെന്നും പ്രതിക്ക് മാനസികരോഗം ഉണ്ടെന്ന് പോലീസ് വരുത്തിതീർക്കുന്നുവെന്നുമാണ് യുവതിയുടെ ആരോപണം. ഈ പരാതി ആഭ്യന്തരമന്ത്രി ഡിജിപിക്ക് കൈമാറിയിരുന്നു. പാർട്ടി നേതൃത്വം ഇടപെട്ട് പ്രശ്നം ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെന്നും പരാതിയിലുണ്ട്.

English Summary:

A case has been registered against an SFI leader for allegedly trying to film a young woman while bathing in Kannur. The accused is K. Navaneeth, native of Chuzhali, SFI leader of Paisakkari Devamatha College and University Union Councillor. The complainant is a native of Kannur. The incident allegedly happened on 20th of this month when the girl was bathing in her bathroom and the youth secretly filmed on mobile phone. He was taken into custody the other day but later released on station bail after recording arrest. His phone has been sent for forensic examination. Meanwhile, the woman complained to Home Minister alleging police protection and slapping of minor charges, improper recording of statement, and police trying to portray accused as mentally ill. The Home Minister forwarded complaint to DGP. Complaint also alleges party leadership intervened to settle the issue.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/380354/kannur-sfi-leader-booked-filming-bathroom-woman-case)