---
title: "വിലങ്ങാട്ട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം"
english_title: "Wild Bison Attack Kills Man Vilangad Kozhikode Sunil Dead"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/380339/wild-bison-attack-youth-dead-vilangad-kozhikode"
published_at: "2026-08-29T14:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a92a2db12b87_1001388586.png"
keywords: []
---

# വിലങ്ങാട്ട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം

> **Lead Summary:** വിലങ്ങാട്: കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് വിലങ്ങാടിൽ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം നടന്നത്.

## Article Content

വിലങ്ങാട്: കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് വിലങ്ങാടിൽ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം നടന്നത്.

വായാട് ഉന്നതിയിൽ സുനിൽ (40) ആണ് മരിച്ചത്. കൃഷിയിടത്തിലിറങ്ങിയ കാട്ടുപോത്തിനെ തുരത്താൻ വനംവകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പമാണ് സുനിൽ എത്തിയത്.

ഇതിനിടെ കാട്ടുപോത്ത് ഇയാളെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുനിലിനെ ഉടൻ തന്നെ കുറ്റ്യാടിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

പ്രദേശത്ത് കാട്ടുപോത്ത് ഇറങ്ങുന്നത് പതിവായിരിക്കുകയാണ്. കൃഷിയിടങ്ങളിൽ വ്യാപകമായി നാശം വരുത്തുന്ന കാട്ടുപോത്തുകളെ തുരത്താൻ വനംവകുപ്പ് നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

English Summary:

A youth met a tragic end in a wild bison attack at Vilangad in Kozhikode today around 12 noon. The deceased is Sunil (40) of Vayad Unnathi. He had gone along with forest department officials to drive away a wild bison that had strayed into farmland. During this, the bison attacked him. Critically injured Sunil was admitted to a hospital in Kuttiady but could not be saved.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/380339/wild-bison-attack-youth-dead-vilangad-kozhikode)