---
title: "കാസര്‍കോട്ട് ഓണാഘോഷ പരിപാടിക്കിടെ കിണറ്റില്‍ വീണ 15-വയസുകാരൻ മരിച്ചു"
english_title: "Kasargod 15 Year Old Boy Dies After Falling Into Well During Onam Celebration Cheemeni"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/380298/cheemeni-boy-falls-into-well-dies-onam-celebration-kasargod"
published_at: "2026-08-29T10:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a926827061e1_Untitled-4cheemeni-boy-falls-into-well-dies-onam-celebration.jpg"
keywords: ["Onam Celebration Accident", "Death", "Kasagode"]
---

# കാസര്‍കോട്ട് ഓണാഘോഷ പരിപാടിക്കിടെ കിണറ്റില്‍ വീണ 15-വയസുകാരൻ മരിച്ചു

> **Lead Summary:** കാസർകോട്: ചീമേനിയിൽ ഓണാഘോഷ പരിപാടിക്കിടെ ആൾമറയില്ലാത്ത കിണറ്റിൽ വീണ 15 വയസുകാരൻ മരിച്ചു. പുല്ലാഞ്ഞിപ്പാറ സ്വദേശി സനൂപാണ് മരിച്ചത്.

## Article Content

കാസർകോട്: ചീമേനിയിൽ ഓണാഘോഷ പരിപാടിക്കിടെ ആൾമറയില്ലാത്ത കിണറ്റിൽ വീണ 15 വയസുകാരൻ മരിച്ചു. പുല്ലാഞ്ഞിപ്പാറ സ്വദേശി സനൂപാണ് മരിച്ചത്.

കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. തിമിരി ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായിരുന്നു സനൂപ്.

ഓണാഘോഷ പരിപാടിക്കിടെയാണ് അപകടത്തിൽപ്പെട്ടത്. ആൾമറയില്ലാത്ത കിണറ്റിലാണ് സനൂപ് വീണത്. ഗുരുതരമായി പരിക്കേറ്റ സനൂപിനെ ഉടൻ തന്നെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ ചികിത്സയിലിരിക്കെ മരണം സംഭവിച്ചു.

ധനേഷ്-സവിത ദമ്പതികളുടെ മകനാണ് സനൂപ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/380298/cheemeni-boy-falls-into-well-dies-onam-celebration-kasargod)