---
title: "നേപ്പാളിലെ മിന്നൽ പ്രളയം ; മരണസംഖ്യ 170 ആയി, 800-ഓളം പേരെ കാണാനില്ല"
english_title: "Nepal Flash Flood Death Toll 170 Over 800 Missing Including 105 Indians"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/380117/nepal-flash-flood-170-dead-800-missing-105-indians"
published_at: "2026-08-27T13:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8fee15452d8_Untitled-1_copy.jpg"
keywords: ["Nepal Flash Flood", "Bhote Koshi", "Nepal Death Toll", "Missing Indians"]
---

# നേപ്പാളിലെ മിന്നൽ പ്രളയം ; മരണസംഖ്യ 170 ആയി, 800-ഓളം പേരെ കാണാനില്ല

> **Lead Summary:** നേപ്പാളിൽ ഭോട്ടെകോശി നദി കരകവിഞ്ഞൊഴുകിയതിനെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 170 ആയി ഉയർന്നു. 800-ലധികം പേരെ കാണാതായതായി നേപ്പാൾ റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു. കാണാതായവരിൽ 466 പേർ വിനോദ സഞ്ചാരികളാണെന്ന് നേപ്പാൾ സർക്കാർ അറിയിച്ചു.

## Article Content

നേപ്പാളിൽ ഭോട്ടെകോശി നദി കരകവിഞ്ഞൊഴുകിയതിനെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 170 ആയി ഉയർന്നു. 800-ലധികം പേരെ കാണാതായതായി നേപ്പാൾ റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു. കാണാതായവരിൽ 466 പേർ വിനോദ സഞ്ചാരികളാണെന്ന് നേപ്പാൾ സർക്കാർ അറിയിച്ചു.

അപകടത്തിൽ 105 ഇന്ത്യൻ പൗരന്മാരെ കാണാതായിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. തമിഴ്നാട്ടിൽ നിന്ന് പോയ 37 പേരെക്കുറിച്ച് ഇതുവരെ വിവരമില്ല. ഇഷ ഫൗണ്ടേഷൻ വഴി പോയ 77 പേരെക്കുറിച്ചും വിവരം ലഭിച്ചിട്ടില്ല.

നേപ്പാൾ ടൂറിസം ബോർഡ് നൽകിയ വിവരങ്ങൾ അനുസരിച്ച് ആകെ 384 വിനോദ സഞ്ചാരികളെയാണ് കാണാതായത്. ഇതിൽ 105 പേർ ഇന്ത്യക്കാരാണെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം.

നേപ്പാൾ സൈന്യത്തിന്റെ നേതൃത്വത്തിൽ ദുരന്തബാധിത പ്രദേശങ്ങളിൽ അടിയന്തര രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. പ്രളയത്തിൽ 19 പാലങ്ങളും 40 കിലോമീറ്ററോളം റോഡുകളും നിരവധി കെട്ടിടങ്ങളും പൂർണമായി തകർന്നു. നിരവധി കെട്ടിടങ്ങൾ തകർന്നു, പാലങ്ങൾ ഒലിച്ചുപോയി.

ടിബറ്റൻ മേഖലയിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായെന്നും ഇതിനെ തുടർന്നുണ്ടായ ഹിമപാതമാണ് നദിയിൽ വെള്ളപ്പൊക്കത്തിന് കാരണമായതെന്നുമാണ് നേപ്പാൾ ഭരണകൂടം പറയുന്നത്. മിന്നൽ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയെന്ന നിലയിൽ ഇന്ത്യയിലെ ഉത്തർപ്രദേശ്, ബിഹാർ സംസ്ഥാനങ്ങളിലെ നദീതീരങ്ങളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/380117/nepal-flash-flood-170-dead-800-missing-105-indians)