---
title: "കണ്ണൂർ സെൻട്രൽ ജയിലിലേക്ക് ഹാഷിഷ് ഓയിൽ കടത്താൻ ശ്രമം ; തടവുകാരൻ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്"
english_title: "Hashish Oil Smuggling Attempt At Kannur Central Jail Case Against Three Including Inmate"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/380092/hashish-oil-smuggling-kannur-central-jail-case-three-including-inmate"
published_at: "2026-08-27T08:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8fa96d2ad2c_Untitled-1_copy.jpg"
keywords: []
---

# കണ്ണൂർ സെൻട്രൽ ജയിലിലേക്ക് ഹാഷിഷ് ഓയിൽ കടത്താൻ ശ്രമം ; തടവുകാരൻ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്

> **Lead Summary:** കണ്ണൂർ: സെൻട്രൽ ജയിലിനുള്ളിലേക്ക് ചെരുപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ കടത്താൻ ശ്രമിച്ച സംഭവത്തിൽ തടവുകാരൻ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ പോലീസ് കേസെടുത്തു. കണ്ണൂർ ടൗൺ പോലീസാണ് കേസെടുത്തത്.

## Article Content

കണ്ണൂർ: സെൻട്രൽ ജയിലിനുള്ളിലേക്ക് ചെരുപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ കടത്താൻ ശ്രമിച്ച സംഭവത്തിൽ തടവുകാരൻ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ പോലീസ് കേസെടുത്തു. കണ്ണൂർ ടൗൺ പോലീസാണ് കേസെടുത്തത്.

ചെരുപ്പിൽ ദ്വാരമുണ്ടാക്കി അതിനുള്ളിൽ ചെറിയ കവർ ഒളിപ്പിച്ചാണ് ഹാഷിഷ് ഓയിൽ കടത്താൻ ശ്രമിച്ചതെന്നാണ് പോലീസ് പറയുന്നത്. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ലഹരിവസ്തു കണ്ടെത്തിയത്.

സന്ദർശകരെന്ന വ്യാജേനയാണ് രണ്ട് പേർ തടവുകാരനെ കാണാൻ ജയിലിലെത്തിയത്. ഇവർ ഫോണിലൂടെ ആശയവിനിമയം നടത്തിയിരുന്നതായും ഫോൺ സംഭാഷണങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ ലഭിച്ചതായും അധികൃതർ വ്യക്തമാക്കി.

പിടിയിലായത് ഏച്ചൂർ മാവിലച്ചാൽ സ്വദേശി എം സുഹൈൽ (30) ആണ്. 0.50 ഗ്രാം ഹാഷിഷ് ഓയിലാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്. റിമാൻഡ് തടവുകാരൻ മുഹമ്മദ്, ലഹരി എത്തിച്ചു നൽകിയ മുബീൻ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. കോൺഫറൻസ് കോൾ വഴിയാണ് ലഹരിക്കടത്ത് ആസൂത്രണം ചെയ്തതെന്ന് പോലീസ് കണ്ടെത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/380092/hashish-oil-smuggling-kannur-central-jail-case-three-including-inmate)