---
title: "കണ്ണൂർ സെൻട്രൽ ജയിലിലേക്ക് ചെരുപ്പിൽ ഒളിപ്പിച്ച് ലഹരിക്കടത്ത്; യുവാവ് പിടിയിൽ"
english_title: "Drug Smuggling Into Kannur Central Jail Hidden In Slippers Youth Arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/380067/drug-smuggling-kannur-central-jail-slippers-youth-arrested"
published_at: "2026-08-26T19:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8eecb5a1498_1001385610.jpg"
keywords: ["Kannur Central Jail", "Hashish Oil Smuggling"]
---

# കണ്ണൂർ സെൻട്രൽ ജയിലിലേക്ക് ചെരുപ്പിൽ ഒളിപ്പിച്ച് ലഹരിക്കടത്ത്; യുവാവ് പിടിയിൽ

> **Lead Summary:** കണ്ണൂർ:സെൻട്രൽ ജയിലിലെ തടവുകാരന് ചെരുപ്പിൽ ഒളിപ്പിച്ച് ലഹരി കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. കണ്ണൂർ ഏച്ചൂർ മാവിലച്ചാൽ സ്വദേശി എം സുഹൈൽ ആണ് പിടിയിലായത്. ചെരുപ്പിൽ ഒളിപ്പിച്ച 0.50 ഗ്രാം ഹാഷിഷ് ഓയിലുമായാണ് ഇയാൾ ജയിലിൽ എത്തിയത്.

## Article Content

കണ്ണൂർ:സെൻട്രൽ ജയിലിലെ തടവുകാരന് ചെരുപ്പിൽ ഒളിപ്പിച്ച് ലഹരി കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. കണ്ണൂർ ഏച്ചൂർ മാവിലച്ചാൽ സ്വദേശി എം സുഹൈൽ ആണ് പിടിയിലായത്. ചെരുപ്പിൽ ഒളിപ്പിച്ച 0.50 ഗ്രാം ഹാഷിഷ് ഓയിലുമായാണ് ഇയാൾ ജയിലിൽ എത്തിയത്.

റിമാൻഡ് തടവുകാരൻ മുഹമ്മദിന് വേണ്ടിയായിരുന്നു ലഹരി എത്തിച്ചത്. തിങ്കളാഴ്ച വൈകിട്ട് 4.40ന് സന്ദർശക പാസെടുത്ത് തടവുകാരനെ കാണാനെത്തിയ സുഹൈലിനെ പരിശോധിച്ചപ്പോഴാണ് ഹാഷിഷ് ഓയിൽ അടങ്ങിയ പ്ലാസ്റ്റിക് പാക്കറ്റും സിഗരറ്റും കണ്ടെത്തിയത്. ചെരുപ്പിൽ കീറലുണ്ടാക്കി അതിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി.

കോൺഫറൻസ് കോൾ വഴിയാണ് ലഹരിക്കടത്ത് ആസൂത്രണം ചെയ്തതെന്ന് പോലീസ് പറഞ്ഞു. തടവുകാരൻ മുഹമ്മദിന്റെ ഭാര്യ മറിയബി വഴി നടത്തിയ കോൺഫറൻസ് കോളിലാണ് പദ്ധതി തയ്യാറാക്കിയത്. മുബീൻ എന്നയാളിൽ നിന്നാണ് ഹാഷിഷ് ഓയിൽ വാങ്ങിയതെന്ന് പ്രതി സമ്മതിച്ചു. സംഭവത്തിൽ ടൗൺ പോലീസ് കേസെടുത്തു.

English Summary:

A youth was arrested for attempting to smuggle drugs into Kannur Central Jail hidden inside slippers. M Suhail (30) from Eachur was caught with 0.50 grams of hashish oil during a visitor check. Police said the smuggling was planned via a conference call involving remand prisoner Muhammed, his wife Mariyabi, and supplier Mubeen.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/380067/drug-smuggling-kannur-central-jail-slippers-youth-arrested)