---
title: "കാണാതായി 18 നാൾ ; ചൊക്ലിയിലെ  ശിവസൂര്യയ്ക്കായി തലശേരി  പോലീസ് വാരണാസിയിൽ"
english_title: "Plus Two Student Shivasurya Missing Case Kerala Police Search In Varanasi"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/379987/plus-two-student-shivasurya-missing-kerala-police-search-varanasi"
published_at: "2026-08-25T19:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8d999576b20_kannur-plus-two-student-missing.jpg"
keywords: []
---

# കാണാതായി 18 നാൾ ; ചൊക്ലിയിലെ  ശിവസൂര്യയ്ക്കായി തലശേരി  പോലീസ് വാരണാസിയിൽ

> **Lead Summary:** ചൊക്ലി: കത്തെഴുതി വെച്ച് നാടുവിട്ട പെരിങ്ങത്തൂർ പുളിയനമ്പ്രം താമസക്കാരനും ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്ടു വിദ്യാർത്ഥിയുമായ ശിവസൂര്യ യ്ക്കായി അന്വേഷണം ഊർജിതം. വിദ്യാർത്ഥിക്കായി കേരള പോലീസ് ഇന്ന് വാരണാസിയിലെത്തും. പരമാവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണ് ലക്ഷ്യം.

## Article Content

ചൊക്ലി: കത്തെഴുതി വെച്ച് നാടുവിട്ട പെരിങ്ങത്തൂർ പുളിയനമ്പ്രം താമസക്കാരനും ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്ടു വിദ്യാർത്ഥിയുമായ ശിവസൂര്യ യ്ക്കായി അന്വേഷണം ഊർജിതം. വിദ്യാർത്ഥിക്കായി കേരള പോലീസ് ഇന്ന് വാരണാസിയിലെത്തും. പരമാവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണ് ലക്ഷ്യം.

തലശേരി എഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചാണ് കേരളത്തിന് പുറത്തും വ്യാപക തെരച്ചിൽ നടക്കുന്നത്. വാരണാസിയിലെ മലയാളി സംഘടനകളെ ബന്ധപ്പെട്ടും അന്വേഷണം പുരോഗമിക്കുന്നുണ്ട്.

എന്നാൽ കാര്യമായ സൂചനകൾ ലഭിച്ചിട്ടില്ല. നാട്ടുകാർ സമൂഹ മാധ്യമങ്ങൾ മുഖേനെ ശിവസൂര്യയെ കണ്ടെത്താനുള്ള കാമ്പയിൻ നടത്തുന്നുണ്ട്.

ഓഗസ്റ്റ് എട്ടിനാണ് ശിവസൂര്യയെ കാണാതാകുന്നത്. ഓൺലൈൻ ഗെയിം പതിവാക്കുകയും പണം നഷ്ടപ്പെടുകയും ചെയ്തതോടെ പിതാവ് മൊബൈൽ ഫോൺ പിടിച്ചുവാങ്ങിയതിന്റെ ദേഷ്യത്തിലാണ് ശിവസൂര്യ നാടുവിട്ടത്. 'ഞാൻ കാശിക്ക് പോകുന്നു, ഇനിയുള്ള ജീവിതം അവിടെ ജീവിച്ച് ദൈവത്തോടലിയും' എന്നാണ് കത്തിൽ എഴുതിയിരുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/379987/plus-two-student-shivasurya-missing-kerala-police-search-varanasi)