---
title: "കൊട്ടിയൂർ പാൽച്ചുരം ബോയ്സ് ടൗൺ റോഡിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു"
english_title: "Landslide Blocks Traffic On Kottiyoor Palchuram Boys Town Road Near Chekuthan Thodu"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/379927/landslide-blocks-kottiyoor-palchuram-boys-town-road-chekuthan-thodu"
published_at: "2026-08-25T09:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8d1a1e90352_Untitled-1_copy.jpg"
keywords: ["Kottiyoor", "Palchuram", "Landslide", "Traffic Block"]
---

# കൊട്ടിയൂർ പാൽച്ചുരം ബോയ്സ് ടൗൺ റോഡിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു

> **Lead Summary:** കൊട്ടിയൂർ: കൊട്ടിയൂർ പാൽച്ചുരം ബോയ്സ് ടൗൺ റോഡിൽ ചെകുത്താൻ തോടിന് സമീപം മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു.

## Article Content

കൊട്ടിയൂർ: കൊട്ടിയൂർ പാൽച്ചുരം ബോയ്സ് ടൗൺ റോഡിൽ ചെകുത്താൻ തോടിന് സമീപം മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു.

കനത്ത മഴയെ തുടർന്നാണ് മണ്ണിടിച്ചിൽ ഉണ്ടായത്. റോഡിലേക്ക് മണ്ണും കല്ലും വീണതോടെ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത സ്ഥിതിയായി. ഈ റൂട്ടിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്ന് അധികൃതർ അറിയിച്ചു.

മണ്ണ് നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. സ്ഥലത്ത് അപകട സാധ്യത നിലനിൽക്കുന്നതിനാൽ യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് പോലീസ് നിർദ്ദേശിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/379927/landslide-blocks-kottiyoor-palchuram-boys-town-road-chekuthan-thodu)