---
title: "മാഹി ജില്ലാ മുസ്ലിം ലീഗ് ഓണക്കിറ്റ് വിതരണവും സ്നേഹ സംഗമവും നടത്തി"
english_title: "Mahe District Muslim League Onam Kit Distribution And Sneh Sangamam Held"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/379887/mahe-district-muslim-league-onam-kit-distribution-and-sneh-sangamam-held"
published_at: "2026-08-24T18:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8c47e70d0d9_Untitled-1_copy.jpg"
keywords: []
---

# മാഹി ജില്ലാ മുസ്ലിം ലീഗ് ഓണക്കിറ്റ് വിതരണവും സ്നേഹ സംഗമവും നടത്തി

> **Lead Summary:** മാഹി: മാഹി ജില്ലാ മുസ്ലിം ലീഗ് ഓണക്കിറ്റ് വിതരണവും സ്നേഹ സംഗമവും നടത്തി.സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും ദിനമായ പൊന്നോണ നാളിൽ മാഹി ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി നടത്തുന്ന ഈ സ്നേഹ സംഗമത്തിനും ഓണക്കിറ്റ് വിതരണത്തിനും വളരെയധികം പ്രാധാന്യമർഹിക്കുന്നതാണെന്ന് മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി മെമ്പറും എസ് ടി യു ദേശീയ വൈസ് പ്രസിഡന്റുമായ പി യൂസഫ് പറഞ്ഞു.

## Article Content

മാഹി: മാഹി ജില്ലാ മുസ്ലിം ലീഗ് ഓണക്കിറ്റ് വിതരണവും സ്നേഹ സംഗമവും നടത്തി.സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും ദിനമായ പൊന്നോണ നാളിൽ മാഹി ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി നടത്തുന്ന ഈ സ്നേഹ സംഗമത്തിനും ഓണക്കിറ്റ് വിതരണത്തിനും വളരെയധികം പ്രാധാന്യമർഹിക്കുന്നതാണെന്ന് മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി മെമ്പറും എസ് ടി യു ദേശീയ വൈസ് പ്രസിഡന്റുമായ പി യൂസഫ് പറഞ്ഞു.

മാഹി ജില്ലാ മുസ്ലിം ലീഗിന്റെ ആഭിമുഖ്യത്തിൽ ഓണക്കിറ്റ് വിതരണവും സ്നേഹ സംഗമവും മാഹി പാറക്കൽ ശിഹാബ് തങ്ങൾ സൗധത്തിൽ (മുസ്ലിം ലീഗ് ഓഫീസ്) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു യൂസഫ്.

ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് എ വി സലാം അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി കെ ബദറുദ്ദീൻ സ്വാഗതം പറഞ്ഞു. എം പി അഹമ്മദ് ബഷീർ കിറ്റ് വിതരണ ഉദ്ഘാടനം നിർവഹിച്ചു.

എ വി ഇസ്മായിൽ, ദുബൈ-മാഹി കെ എം സി സി ട്രഷറർ ഫസൽ മുഹമ്മദ് പന്തക്കൽ, ഇ കെ ഹാഷിം മൗലവി, ഷമീൽ കാസിം, ഉസ്മാൻ പള്ളൂർ, മുഹമ്മദലി ഇടക്കുന്നത്ത് എന്നിവർ സംസാരിച്ചു. അൻസീർ പള്ളിയത്ത് നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/379887/mahe-district-muslim-league-onam-kit-distribution-and-sneh-sangamam-held)