---
title: "അതിജീവനത്തിന്റെ വേറിട്ട കഥയുമായി പന്ന്യന്നൂരിലെ ഏക ഗവൺമെന്റ് വിദ്യാലയമായ പന്ന്യന്നൂർ സെന്റർ ഗവ.എൽ പി സ്കൂളിൽ ഓണാഘോഷം ആർപ്പോ 2k26 വർണാഭം"
english_title: "Pannyannur Centre Govt LP School Onam Celebration Aarpo 2K26 Colorful Event"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/379862/pannyannur-centre-govt-lp-school-onam-celebration-aarpo-2k26"
published_at: "2026-08-24T15:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8c187ccdab7_Untitled-10_copy.jpg"
keywords: ["Pannyannur", "Govt LP School", "Onam Celebration"]
---

# അതിജീവനത്തിന്റെ വേറിട്ട കഥയുമായി പന്ന്യന്നൂരിലെ ഏക ഗവൺമെന്റ് വിദ്യാലയമായ പന്ന്യന്നൂർ സെന്റർ ഗവ.എൽ പി സ്കൂളിൽ ഓണാഘോഷം ആർപ്പോ 2k26 വർണാഭം

> **Lead Summary:** പന്ന്യന്നൂർ: അതിജീവനത്തിന്റെ വേറിട്ട കഥയുമായി പന്ന്യന്നൂരിലെ ഏക ഗവൺമെന്റ് വിദ്യാലയമായ പന്ന്യന്നൂർ സെന്റർ ഗവ. എൽപി സ്കൂളിൽ ഓണാഘോഷം ആർപ്പോ 2K26 വർണാഭമായി.

## Article Content

പന്ന്യന്നൂർ: അതിജീവനത്തിന്റെ വേറിട്ട കഥയുമായി പന്ന്യന്നൂരിലെ ഏക ഗവൺമെന്റ് വിദ്യാലയമായ പന്ന്യന്നൂർ സെന്റർ ഗവ. എൽപി സ്കൂളിൽ ഓണാഘോഷം ആർപ്പോ 2K26 വർണാഭമായി.

ഒരു കാലത്ത് അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ വിദ്യാലയമാണ് പന്ന്യന്നൂർ ഗവ. എൽപി സ്കൂൾ. പിടിഎയുടെ ശക്തമായ ഇടപെടലിനെ തുടർന്ന് വിദ്യാലയം മികവിന്റെ കേന്ദ്രമായി മാറുകയായിരുന്നു. ഇന്ന് നൂറോളം വിദ്യാർത്ഥികൾ ഇവിടെ അധ്യയനം നടത്തുന്നുണ്ട്.

ഓണാഘോഷം പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എസ് സ്നോയ ഉദ്ഘാടനം ചെയ്തു. മദർ പിടിഎ പ്രസിഡണ്ട് റംഷിന അധ്യക്ഷയായി. എസ്എസ്ജി ചെയർമാൻ കുഞ്ഞിമൂസ, വി എം ബാബു മാസ്റ്റർ, കെ ടി ഉസ്മാൻ, സ്മിത സജിത്ത്, വിജീഷ്, എ മുസ്തഫ, എം ലത്തീഫ് ഹാജി എന്നിവർ സംസാരിച്ചു.

പ്രധാനാധ്യാപിക ജാനറ്റ് നോറിൻ ഫെർണാണ്ടസ് സ്വാഗതവും ജിഷ നന്ദിയും പറഞ്ഞു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ നടന്നു. ഉപഹാര വിതരണവും നടത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/379862/pannyannur-centre-govt-lp-school-onam-celebration-aarpo-2k26)