---
title: "കണ്ണൂരിൽ നിർത്തിയിട്ട ലോറികൾ  കൂട്ടിയിടിച്ച് കത്തി ;  രണ്ട് മരണം"
english_title: "Two Dead As Lorries Collide And Catch Fire At Pilathara Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/379831/lorry-collision-fire-pilathara-kannur-two-dead"
published_at: "2026-08-24T12:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8becce6a751_Untitled-5_copy.jpg"
keywords: ["Pilathara", "Lorry Accident", "Kannur News", "Road Accident"]
---

# കണ്ണൂരിൽ നിർത്തിയിട്ട ലോറികൾ  കൂട്ടിയിടിച്ച് കത്തി ;  രണ്ട് മരണം

> **Lead Summary:** കണ്ണൂർ: കണ്ണൂർ പിലാത്തറയിൽ ലോറികൾ കൂട്ടിയിടിച്ച് കത്തി രണ്ട് പേർ മരിച്ചു.ലോറി തകരാറിലായതിനെ തുടർന്ന് നിർത്തി അറ്റകുറ്റപ്പണി നടത്തുന്നതിനിടെ നിർത്തിയിട്ട ലോറിയിലേക്ക് ടാങ്കർ ലോറി ഇടിക്കുകയായിരുന്നു.

## Article Content

കണ്ണൂർ: കണ്ണൂർ പിലാത്തറയിൽ ലോറികൾ കൂട്ടിയിടിച്ച് കത്തി രണ്ട് പേർ മരിച്ചു.ലോറി തകരാറിലായതിനെ തുടർന്ന് നിർത്തി അറ്റകുറ്റപ്പണി നടത്തുന്നതിനിടെ നിർത്തിയിട്ട ലോറിയിലേക്ക് ടാങ്കർ ലോറി ഇടിക്കുകയായിരുന്നു.

അപകടത്തിൽ ലോറിയുടെ തകരാർ പരിഹരിച്ചുകൊണ്ട് നിന്ന മെക്കാനിക്കും സഹായിയുമാണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇരു ലോറികളും തീപിടിക്കുകയായിരുന്നു.വിവരമറിഞ്ഞ് ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി തീ അണച്ചു. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/379831/lorry-collision-fire-pilathara-kannur-two-dead)