---
title: "എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ പന്ന്യന്നൂർ പഞ്ചായത്തിലേക്ക് തൊഴിൽ അപേക്ഷാ മാർച്ച് നടത്തി"
english_title: "NREG Workers Union March To Pannyannur Panchayat Demanding Jobs"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/379744/nreg-workers-union-march-pannyannur-panchayat"
published_at: "2026-08-23T15:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8abe0e83bff_1001380295.jpg"
keywords: []
---

# എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ പന്ന്യന്നൂർ പഞ്ചായത്തിലേക്ക് തൊഴിൽ അപേക്ഷാ മാർച്ച് നടത്തി

> **Lead Summary:** എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ സംസ്ഥാനത്തുടനീളം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. എൻ.ആർ. ഇ.ജി പന്ന്യന്നൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്ന്യന്നൂർ പഞ്ചായത്തിലേക്ക് നടത്തിയ മാർച്ചിൽ നിരവധി തൊഴിലാളികൾ പങ്കെടുത്തു.

## Article Content

എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ സംസ്ഥാനത്തുടനീളം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. എൻ.ആർ. ഇ.ജി പന്ന്യന്നൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്ന്യന്നൂർ പഞ്ചായത്തിലേക്ക് നടത്തിയ മാർച്ചിൽ നിരവധി തൊഴിലാളികൾ പങ്കെടുത്തു.

തൊഴിലുറപ്പ് തൊഴിലാളികൾക്ക് അടിയന്തിരമായും തൊഴിൽ നൽകുക കൂലികുടിശ്ശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് എൻ.ആർ ഇ ജി വർക്കേഴ്സ് യൂണിയൻ പന്ന്യന്നൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്ന്യന്നൂർ ഗ്രാമപഞ്ചായത്തിലേക്ക് തൊഴിൽ അപേക്ഷാ മാർച്ച് നടത്തി. എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ

ഏരിയാ സെക്രട്ടറി ഇ. വിജയൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

ഏരിയാ കമിറ്റി അംഗം നസീർ ഇടവലത്ത് അധ്യക്ഷനായി. എൻ ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ

പഞ്ചായ സെക്രട്ടറി വി.പി സരള സ്വാഗതം പറഞ്ഞു. തുടർന്ന് പ്രവർത്തകർ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി. പാനൂർ പൊലീസും സ്ഥലത്തെത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/379744/nreg-workers-union-march-pannyannur-panchayat)