---
title: "ക്ഷേമ പെൻഷൻ വീടുകളിലെത്തിക്കാത്ത സർക്കാർ നിലപാടിൽ മീത്തലെ ചമ്പാടും, മനേക്കരയിലും  പെൻഷൻ കൂട്ടായ്മയുടെ പ്രതിഷേധം"
english_title: "Welfare Pension Protest Pensioners Collective At Meethale Chambad And Manekkara"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/379656/welfare-pension-protest-meethale-chambad-manekkara"
published_at: "2026-08-22T19:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a89b1c28017c_welfare-pension-protest-meethale-chambad.jpg"
keywords: []
---

# ക്ഷേമ പെൻഷൻ വീടുകളിലെത്തിക്കാത്ത സർക്കാർ നിലപാടിൽ മീത്തലെ ചമ്പാടും, മനേക്കരയിലും  പെൻഷൻ കൂട്ടായ്മയുടെ പ്രതിഷേധം

> **Lead Summary:** ചമ്പാട്: ക്ഷേമ പെൻഷൻ വിടുകളിലെത്തിക്കാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് സംസ്ഥാനത്തുടനീളം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് മുന്നിൽ പെൻഷൻ കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മകൾ സംഘടിപ്പിച്ചു. മീത്തലെ ചമ്പാട് വില്ലേജ് ഓഫീസിന് മുന്നിലും, പന്ന്യന്നൂർ പഞ്ചായത്തോഫീസിന് മുന്നിലും നടന്ന പ്രതിഷേധ കൂട്ടായ്മകളിൽ നിരവധിയാളുകൾ പങ്കെടുത്തു.

## Article Content

ചമ്പാട്: ക്ഷേമ പെൻഷൻ വിടുകളിലെത്തിക്കാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് സംസ്ഥാനത്തുടനീളം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് മുന്നിൽ പെൻഷൻ കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മകൾ സംഘടിപ്പിച്ചു. മീത്തലെ ചമ്പാട് വില്ലേജ് ഓഫീസിന് മുന്നിലും, പന്ന്യന്നൂർ പഞ്ചായത്തോഫീസിന് മുന്നിലും നടന്ന പ്രതിഷേധ കൂട്ടായ്മകളിൽ നിരവധിയാളുകൾ പങ്കെടുത്തു.

മീത്തലെ ചമ്പാട് നടന്ന പ്രതിഷേധ കൂട്ടായ്മ സി.ഐ.ടി.യു പാനൂർ ഏരിയ പ്രസിഡണ്ട് കെ.കെ സുധീർ കുമാർ ഉദ്ഘാടനം ചെയ്തു. ചമ്പാട് ലോക്കൽ സെക്രട്ടറി കെ. ജയരാജൻ മാസ്റ്റർ അധ്യക്ഷനായി.കെ.ഇ മോഹനൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.

പന്ന്യന്നൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധം എൻ. അനിൽ കുമാർ ഉദ്ഘാടനം ചെയ്തു.പി.പി. സുരേന്ദ്രൻ അധ്യക്ഷനായി.എൻ.പി രാജൻ, വി.പി സരള, കെ.പവിത്രൻ,കെ.ടി.കെ സത്യൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/379656/welfare-pension-protest-meethale-chambad-manekkara)