---
title: "കണ്ണൂരിൽ കുളത്തിൽ വീഡിയോ ചിത്രീകരിക്കുന്നതിനിടെ എം.ബി.ബി.എസ് വിദ്യാർത്ഥി മുങ്ങി മരിച്ചു ; മരിച്ചത് കോയമ്പത്തൂർ സ്വദേശി"
english_title: "MBBS Student Drowns In Kannur Azhikode Pond While Shooting Video"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/379643/mbbs-student-drowns-kannur-azhikode-pond-video-shoot"
published_at: "2026-08-22T17:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a89922e8b369_mbbs-student-drowns-kannur-azhikode-pond-video.jpg"
keywords: ["Kannur", "Azhikode", "MBBS Student", "Death"]
---

# കണ്ണൂരിൽ കുളത്തിൽ വീഡിയോ ചിത്രീകരിക്കുന്നതിനിടെ എം.ബി.ബി.എസ് വിദ്യാർത്ഥി മുങ്ങി മരിച്ചു ; മരിച്ചത് കോയമ്പത്തൂർ സ്വദേശി

> **Lead Summary:** കണ്ണൂർ: അഴീക്കോട് ആനിവയൽ കുളത്തിൽ വീഡിയോ ചിത്രീകരിക്കുന്നതിനിടെ എംബിബിഎസ് വിദ്യാർത്ഥി മുങ്ങി മരിച്ചു.

## Article Content

കണ്ണൂർ: അഴീക്കോട് ആനിവയൽ കുളത്തിൽ വീഡിയോ ചിത്രീകരിക്കുന്നതിനിടെ എംബിബിഎസ് വിദ്യാർത്ഥി മുങ്ങി മരിച്ചു.

കോയമ്പത്തൂർ സ്വദേശി അനിരുദ്ധ് കൃഷ്ണനാണ് മരിച്ചത്. യുവതിക്കൊപ്പം കുളത്തിൽ എത്തി കുളിക്കുന്നതിനിടെയാണ് അപകടം ഉണ്ടായതെന്നാണ് വിവരം.

കുളത്തിൽ വീഡിയോ ചിത്രീകരിക്കുന്നതിനിടെ അപകടത്തിൽപ്പെടുകയായിരുന്നു. മുങ്ങിത്താഴ്ന്ന വിദ്യാർത്ഥിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വിവരമറിഞ്ഞ് പോലീസും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. തുടർന്ന് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/379643/mbbs-student-drowns-kannur-azhikode-pond-video-shoot)