---
title: "വാച്ചിന്റെ സ്ട്രാപ്പിനുള്ളിൽ അതി വിദഗ്ധമായി ഒളിപ്പിച്ച് എംഡിഎംഎ ; മഞ്ഞോടി സ്വദേശിയെ തൂക്കി പൊലീസ്"
english_title: "MDMA Hidden Inside Watch Strap Youth Arrested In Thalassery Manjodi Native"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/379637/mdma-hidden-watch-strap-man-arrested-thalassery"
published_at: "2026-08-22T17:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a898c8e8e393_mdma-hidden-watch-strap-man-arrested.jpg"
keywords: ["MDMA", "Thalassery", "Drug Arrest", "Manjodi"]
---

# വാച്ചിന്റെ സ്ട്രാപ്പിനുള്ളിൽ അതി വിദഗ്ധമായി ഒളിപ്പിച്ച് എംഡിഎംഎ ; മഞ്ഞോടി സ്വദേശിയെ തൂക്കി പൊലീസ്

> **Lead Summary:** തലശ്ശേരി: കൈയ്യിൽ കെട്ടിയ റിസ്റ്റ് വാച്ചിന്റെ സ്ട്രാപ്പിനുള്ളിൽ അതി വിദഗ്ധമായി എംഡിഎംഎ ഒളിപ്പിച്ച് വിൽപ്പനക്കായി എത്തിച്ച യുവാവിനെ തിരുവങ്ങാട് മഞ്ഞോടി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിക്ക് എതിർവശമുള്ള പാർക്കിംഗ് ഗ്രൗണ്ടിൽ നിന്നും തലശ്ശേരി എസ്ഐ അശ്വിൻ റോയിയും സംഘവും പിടികൂടി. മഞ്ഞോടി പൂവളപ്പ് തെരുവിലെ എസ് എ ഹൗസിൽ എസ് സജീർ ആണ് അറസ്റ്റിലായത്.

## Article Content

തലശ്ശേരി: കൈയ്യിൽ കെട്ടിയ റിസ്റ്റ് വാച്ചിന്റെ സ്ട്രാപ്പിനുള്ളിൽ അതി വിദഗ്ധമായി എംഡിഎംഎ ഒളിപ്പിച്ച് വിൽപ്പനക്കായി എത്തിച്ച യുവാവിനെ തിരുവങ്ങാട് മഞ്ഞോടി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിക്ക് എതിർവശമുള്ള പാർക്കിംഗ് ഗ്രൗണ്ടിൽ നിന്നും തലശ്ശേരി എസ്ഐ അശ്വിൻ റോയിയും സംഘവും പിടികൂടി. മഞ്ഞോടി പൂവളപ്പ് തെരുവിലെ എസ് എ ഹൗസിൽ എസ് സജീർ ആണ് അറസ്റ്റിലായത്.

പട്രോളിംഗ് നടത്തുന്നതിനിടയിൽ വാഹന പാർക്കിംഗ് ഗ്രൗണ്ടിൽ സംശയാസ്പദ നിലയിൽ കാണപ്പെട്ട യുവാവിന്റെ അടുത്തേക്ക് പോലീസ് വാഹനം എത്തിയതോടെ, ഇയാൾ ഒഴിഞ്ഞു മാറി ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.

തടഞ്ഞു നിർത്തി ചോദ്യം ചെയ്തപ്പോൾ പരിഭ്രമിച്ചതായി കാണപ്പെട്ട പ്രതിയുടെ ദേഹപരിശോധന നടത്തിയപ്പോഴാണ് കൈയ്യിൽ കെട്ടിയ ഹാർവി ബ്രാൻഡ് റിസ്റ്റ് വാച്ചിന്റെ സ്ട്രാപ്പിനുള്ളിൽ സിപ് ലോക്ക് കവറിലാക്കി ഒളിപ്പിച്ച നിരോധിത മയക്കുമരുന്ന് എംഡിഎംഎ കണ്ടെടുക്കാനായതെന്ന് പോലീസ് പറഞ്ഞു.

1.45 ഗ്രാം ലഹരി മരുന്നാണ് പിടിച്ചെടുത്തത്. ചാലയിലെ സ്വകാര്യ ആശുപത്രിക്കടുത്തുള്ള അജു എന്ന അപരിചിതനിൽ നിന്നും 3000 രൂപ നൽകി വാങ്ങിയതാണെന്ന് ചോദ്യം ചെയ്യലിൽ സജീർ വെളിപ്പെടുത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/379637/mdma-hidden-watch-strap-man-arrested-thalassery)