---
title: "താഴെ ചമ്പാട് നവകേരള വായനശാല ആന്റ് ഗ്രന്ഥാലയം വയോജന വേദിയും, വനിതാ വേദിയും സംയുക്തമായി ഓണാഘോഷം സംഘടിപ്പിച്ചു."
english_title: "Navakerala Library Thazhe Chambad Onam Celebration By Elderly And Women Forums"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/379634/navakerala-library-thazhe-chambad-onam-celebration"
published_at: "2026-08-22T17:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8989e8e5ded_navakerala-library-thazhe-chambad-onam.jpg"
keywords: ["Thazhe Chambad", "Navakerala Library", "Onam Celebration"]
---

# താഴെ ചമ്പാട് നവകേരള വായനശാല ആന്റ് ഗ്രന്ഥാലയം വയോജന വേദിയും, വനിതാ വേദിയും സംയുക്തമായി ഓണാഘോഷം സംഘടിപ്പിച്ചു.

> **Lead Summary:**  ചമ്പാട്: ചമ്പാട് നവകേരള വായനശാല ആന്റ് ഗ്രന്ഥാലയം വയോജന വേദിയും, വനിതാ വേദിയും സംയുക്തമായി ഓണാഘോഷം സംഘടിപ്പിച്ചു.മറിയം ടർഫിൽ നടന്ന ഓണാഘോഷത്തിൽ നിരവധിയാളുകൾ പങ്കെടുത്തു. ഓണക്കളികളും നടന്നു.

## Article Content

 ചമ്പാട്: ചമ്പാട് നവകേരള വായനശാല ആന്റ് ഗ്രന്ഥാലയം വയോജന വേദിയും, വനിതാ വേദിയും സംയുക്തമായി ഓണാഘോഷം സംഘടിപ്പിച്ചു.മറിയം ടർഫിൽ നടന്ന ഓണാഘോഷത്തിൽ നിരവധിയാളുകൾ പങ്കെടുത്തു. ഓണക്കളികളും നടന്നു.

വയോജന വേദി സംസ്ഥാന സെക്രട്ടറി വി.പി ചാത്തു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസി. പവിത്രൻ മൊകേരി മുഖ്യ പ്രഭാഷണം നടത്തി. വയോജന വേദി പ്രസി. കെ.പി ബാലൻ അധ്യക്ഷനായി.

സെക്രട്ടറി എ.കെ ദിനേശൻ സ്വാഗതവും, വനിതാ വേദി സെക്രട്ടറി കെ.കെ അനിത നന്ദിയും പറഞ്ഞു. കിടപ്പിലായ 21 വയോജനങ്ങൾക്ക് ഓണക്കോടി നൽകി. പൂക്കളവും, ഓണ സദ്യയും, ഓണക്കളികളും നടന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/379634/navakerala-library-thazhe-chambad-onam-celebration)