---
title: "കണ്ണൂർ കെഎസ്ആർടിസി കംഫർട്ട് സ്റ്റേഷൻ ജീവനക്കാരന്റെ കൊലപാതകം; ഒമ്പത് വർഷത്തിനു ശേഷം പ്രതി പിടിയിൽ"
english_title: "Kannur KSRTC Comfort Station Staff Murder Prime Accused Arrested After Nine Years"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/379603/kannur-ksrtc-comfort-station-murder-prime-accused-arrested-after-nine-years"
published_at: "2026-08-22T13:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a895e0541617_kannur-ksrtc-comfort-station-murder-prime-accused-arrested.jpg"
keywords: ["Kannur Murder", "KSRTC", "Crime News", "Kannur Police", "Arrest  ---"]
---

# കണ്ണൂർ കെഎസ്ആർടിസി കംഫർട്ട് സ്റ്റേഷൻ ജീവനക്കാരന്റെ കൊലപാതകം; ഒമ്പത് വർഷത്തിനു ശേഷം പ്രതി പിടിയിൽ

> **Lead Summary:** കണ്ണൂർ: ഒമ്പത് വർഷം മുൻപ് കണ്ണൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് കോംപ്ലക്സിലെ കംഫർട്ട് സ്റ്റേഷൻ ജീവനക്കാരനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ദീർഘകാലമായി ഒളിവിൽ കഴിഞ്ഞിരുന്ന പിടികിട്ടാപ്പുള്ളി ഒടുവിൽ പോലീസിന്റെ വലയിലായി.

## Article Content

കണ്ണൂർ: ഒമ്പത് വർഷം മുൻപ് കണ്ണൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് കോംപ്ലക്സിലെ കംഫർട്ട് സ്റ്റേഷൻ ജീവനക്കാരനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ദീർഘകാലമായി ഒളിവിൽ കഴിഞ്ഞിരുന്ന പിടികിട്ടാപ്പുള്ളി ഒടുവിൽ പോലീസിന്റെ വലയിലായി.

തിരുവനന്തപുരം സ്വദേശിയായ സുനിയെ കൊലപ്പെടുത്തിയ കേസ് അന്വേഷിച്ചിരുന്ന കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ പ്രത്യേക അന്വേഷണ സംഘമാണ് ഒന്നാം പ്രതിയായ അബ്ദുൽ അസീസ് എന്ന അബ്ദുള്ളയെ മലപ്പുറം മുന്നിയൂരിൽ നിന്ന് അറസ്റ്റ് ചെയ്തത്.

2017 ജനുവരി 24-നായിരുന്നു കേരളത്തെ നടുക്കിയ ഈ അരുംകൊല നടന്നത്. കംഫർട്ട് സ്റ്റേഷന്റെ നടത്തിപ്പുകാരനായിരുന്ന സുനിയെ തുണിയിൽ പൊതിഞ്ഞ തേങ്ങ ഉപയോഗിച്ച് അതിക്രൂരമായി തലയ്ക്കടിക്കുകയും തുടർന്ന് നിലത്തിട്ട് ചവിട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. സംഭവത്തിന് ശേഷം വ്യാജ പേരുകളിൽ വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതി.

കണ്ണൂർ ടൗൺ പോലീസ് കേസിൽ രജിസ്റ്റർ ചെയ്ത അന്വേഷണത്തിൽ കൊലപാതകത്തിൽ പങ്കാളിയായ കൂട്ടുപ്രതിയെ നേരത്തെ പിടികൂടുകയും അയാൾ നിലവിൽ സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിക്കുകയും ചെയ്യുന്നുണ്ട്. നീണ്ട വർഷങ്ങൾക്ക് ശേഷമാണ് കേസിലെ പ്രധാന പ്രതിയെ അതിസാഹസികമായി പ്രത്യേക അന്വേഷണ സംഘം പിടികൂടുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/379603/kannur-ksrtc-comfort-station-murder-prime-accused-arrested-after-nine-years)