---
title: "പന്ന്യന്നൂർ പഞ്ചായത്ത് ഓണ ചന്തക്ക് അരയാക്കൂലിൽ തുടക്കമായി ; ഞായറാഴ്ച സമാപിക്കും"
english_title: "Pannyannur Panchayat Onam Market Started At Arayakkool Ends Sunday"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/379523/pannyannur-panchayat-onam-market-started-arayakkool"
published_at: "2026-08-21T20:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a88648220113_pannyannur-panchayat-onam-market-started.jpg"
keywords: []
---

# പന്ന്യന്നൂർ പഞ്ചായത്ത് ഓണ ചന്തക്ക് അരയാക്കൂലിൽ തുടക്കമായി ; ഞായറാഴ്ച സമാപിക്കും

> **Lead Summary:** പന്ന്യന്നൂർ: പന്ന്യന്നൂർ പഞ്ചായത്ത് ഓണ ചന്തയ്ക്ക് അരയാക്കൂലിൽ തുടക്കമായി. ഞായറാഴ്ച സമാപിക്കും.കുടുംബശ്രീ ജില്ലാ മിഷന്റെയും പന്ന്യന്നൂർ സി.ഡി.എസിന്റെയും നേതൃത്വത്തിലാണ് ചന്ത നടക്കുന്നത്.

## Article Content

പന്ന്യന്നൂർ: പന്ന്യന്നൂർ പഞ്ചായത്ത് ഓണ ചന്തയ്ക്ക് അരയാക്കൂലിൽ തുടക്കമായി. ഞായറാഴ്ച സമാപിക്കും.കുടുംബശ്രീ ജില്ലാ മിഷന്റെയും പന്ന്യന്നൂർ സി.ഡി.എസിന്റെയും നേതൃത്വത്തിലാണ് ചന്ത നടക്കുന്നത്.

വിവിധ കുടുംബശ്രീകളുടെ നേതൃത്വത്തിലാണ് ഓണ ചന്ത സംഘടിപ്പിക്കുന്നത്. പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ മണിലാൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം പി പ്രസന്ന അധ്യക്ഷയായി.വാർഡ് അംഗങ്ങളായ കെ ലീല ടീച്ചർ, ജസീല, ജിൻഷ, സി.ഡി.എസ് വൈസ് ചെയർപേഴ്സൺ എം.പി സതി എന്നിവർ സംസാരിച്ചു.

3 ദിവസങ്ങളിലായി നടക്കുന്ന ചന്ത ഞായറാഴ്ച സമാപിക്കും. ഭക്ഷ്യ വസ്തുക്കൾ, ധാന്യങ്ങൾ, വസ്ത്രങ്ങൾ എന്നിവ വിലക്കുറവിൽ ലഭിക്കും. ഗുണമേന്മയുള്ള ഉൽപ്പന്നങ്ങളായതിനാൽ തന്നെ ചന്തയിൽ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/379523/pannyannur-panchayat-onam-market-started-arayakkool)