---
title: "വൻ കഞ്ചാവ് വേട്ട; 12 കിലോ ഗ്രാം കഞ്ചാവുമായി  കണ്ണൂരിൽ  യുവാക്കൾ അറസ്റ്റിൽ"
english_title: "12 Kg Ganja Seized In Kannur Town Three Inter State Youths Arrested Excise Raid"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/379365/kannur-12kg-ganja-seized-three-arrested-excise-raid"
published_at: "2026-08-20T18:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a86f4d6eda80_kannur-12kg-ganja-seized-three-arrested.jpg"
keywords: ["Kannur", "Ganja Seized", "Excise Raid", "Operation Thunder"]
---

# വൻ കഞ്ചാവ് വേട്ട; 12 കിലോ ഗ്രാം കഞ്ചാവുമായി  കണ്ണൂരിൽ  യുവാക്കൾ അറസ്റ്റിൽ

> **Lead Summary:** കണ്ണൂർ: ഓപ്പറേഷൻ തണ്ടറിന്റെയും ഓണം സ്പെഷ്യൽ ഡ്രൈവിന്റെയും ഭാഗമായി കണ്ണൂർ ടൗണിൽ എക്സൈസ് നടത്തിയ പ്രത്യേക പരിശോധനയിൽ 12 കിലോഗ്രാം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന യുവാക്കൾ പിടിയിൽ.

## Article Content

കണ്ണൂർ: ഓപ്പറേഷൻ തണ്ടറിന്റെയും ഓണം സ്പെഷ്യൽ ഡ്രൈവിന്റെയും ഭാഗമായി കണ്ണൂർ ടൗണിൽ എക്സൈസ് നടത്തിയ പ്രത്യേക പരിശോധനയിൽ 12 കിലോഗ്രാം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന യുവാക്കൾ പിടിയിൽ.

ഹെവൻ ഇൻ ലോഡ്ജിൽ വെച്ച് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷാജി കെ യുടെ നേതൃത്വത്തിലുള്ള എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

ഉത്തർപ്രദേശ് സ്വദേശികളായ സർവേശ് കുമാർ (36), സുശീൽ കുമാർ ഗിരി (36), ബിഹാർ സ്വദേശി രാജ് കുമാർ തിവാരി (38) എന്നിവരാണ് പിടിയിലായത്.

എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ ഗണേഷ് ബാബു പി.വി, സുഹൈൽ പി.പി എന്നിവർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ലോഡ്ജ് കേന്ദ്രീകരിച്ചുള്ള റെയ്ഡ്.

കണ്ണൂർ ജില്ലയിലേക്ക് മൊത്തമായി കഞ്ചാവ് എത്തിക്കുന്ന വിതരണ ശൃംഖലയിലെ പ്രധാന കണ്ണികളാണ് പിടിയിലായ പ്രതികളെന്ന് എക്സൈസ് അധികൃതർ വ്യക്തമാക്കി. കൂടാതെ കണ്ണൂർ ജില്ലയിലെ വിവിധ എക്സൈസ് ഓഫീസുകളിലും പോലീസ് സ്റ്റേഷനുകളിലുമായി പ്രതികൾക്കെതിരെ സമാന രീതിയിലുള്ള നിരവധി കേസുകൾ നിലവിലുണ്ടെന്നും അധികൃതർ അറിയിച്ചു.

പ്രതികളെ കണ്ടെത്തുന്നതിനായി കേരള എടിഎസ്, എക്സൈസ് സൈബർ സെൽ എന്നിവയുടെ സാങ്കേതിക സഹായവും ലഭിച്ചിരുന്നു. എക്സൈസ് ഇൻസ്പെക്ടർ സിയാദ് എസ്, അസിസ്റ്റന്റ് ഇൻസ്പെക്ടർമാരായ അബ്ദുൾ നാസർ ആർ.പി, അജിത്ത് സി, പ്രിവന്റീവ് ഓഫീസർ സുഹൈൽ പി.പി, സിവിൽ എക്സൈസ് ഓഫീസർമാരായ ഗണേഷ് ബാബു, സുജേഷ്, സുബിൻ, ജിജീഷ്, സുഹീഷ് എന്നിവരടങ്ങിയ സംഘമാണ് റെയ്ഡിൽ പങ്കെടുത്തത്.

സംഭവത്തിൽ കണ്ണൂർ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഓഫീസിൽ ക്രൈം നമ്പർ 61/2026 ആയി കേസ് രജിസ്റ്റർ ചെയ്തു. പ്രതികളെ കണ്ണൂർ ജെഎഫ്സിഎം 1 കോടതിയിൽ ഹാജരാക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/379365/kannur-12kg-ganja-seized-three-arrested-excise-raid)