---
title: "മട്ടന്നൂർ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ സ്ഥാപിച്ച പന്നി കെണിയിൽ കുടുങ്ങിയ പുലി ചത്തു ; അന്ത്യം വയനാട്ടിലെ വെറ്റിനറി കേന്ദ്രത്തിലേക്ക് കൊണ്ടുപോകവെ"
english_title: "Leopard Died After Trapped In Pig Trap At Mattannur Malur Forest Case"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/379347/mattannur-malur-leopard-died-pig-trap-forest-case"
published_at: "2026-08-20T15:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a86d77e001a3_Untitled-22_copy.jpg"
keywords: ["Malur", "Leopard Death", "Mattannur", "Pig Trap", "Kerala Forest"]
---

# മട്ടന്നൂർ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ സ്ഥാപിച്ച പന്നി കെണിയിൽ കുടുങ്ങിയ പുലി ചത്തു ; അന്ത്യം വയനാട്ടിലെ വെറ്റിനറി കേന്ദ്രത്തിലേക്ക് കൊണ്ടുപോകവെ

> **Lead Summary:** മട്ടന്നൂർ: മാലൂരിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ സ്ഥാപിച്ച പന്നിക്കെണിയിൽ കുടുങ്ങിയ പുലി ചത്തു. വയനാട്ടിലെ വെറ്റിനറി കേന്ദ്രത്തിലേക്ക് ചികിത്സക്കായി കൊണ്ടുപോകുന്ന വഴിയാണ് അന്ത്യം സംഭവിച്ചത്.

## Article Content

മട്ടന്നൂർ: മാലൂരിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ സ്ഥാപിച്ച പന്നിക്കെണിയിൽ കുടുങ്ങിയ പുലി ചത്തു. വയനാട്ടിലെ വെറ്റിനറി കേന്ദ്രത്തിലേക്ക് ചികിത്സക്കായി കൊണ്ടുപോകുന്ന വഴിയാണ് അന്ത്യം സംഭവിച്ചത്.

കെ.പി.ആർ നഗർ സ്വദേശി രാമകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള പറമ്പിൽ സ്ഥാപിച്ച പന്നിക്കെണിയിലാണ് ഇന്ന് പുലർച്ചെ പുലി കുടുങ്ങിയതായി കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഫോറസ്റ്റ് അധികൃതർ സ്ഥലത്തെത്തി പുലിയെ മയക്കുവെടി വെച്ച് കൂട്ടിലേക്ക് മാറ്റുകയായിരുന്നു.

പ്രാഥമിക ചികിത്സ നൽകിയ ശേഷം കൂടുതൽ ചികിത്സക്കായി വയനാട്ടിലെ വെറ്റിനറി കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്ന വഴിയിലാണ് പുലിക്ക് അന്ത്യം സംഭവിച്ചത്. ആന്തരികാവയവങ്ങൾക്ക് സംഭവിച്ച ഗുരുതരമായ പരിക്കാണ് മരണകാരണമെന്നാണ് പറയപ്പെടുന്നത്.

അനധികൃതമായി പന്നിക്കെണി സ്ഥാപിച്ചതിൽ പറമ്പിന്റെ ഉടമയെ ഒന്നാം പ്രതിയാക്കി കേസെടുക്കാനുള്ള നീക്കങ്ങൾ ഫോറസ്റ്റ് വകുപ്പ് ആരംഭിച്ചിട്ടുണ്ട്. പന്നിക്കെണി സ്ഥാപിച്ചയാളെയും കേസിൽ പ്രതി ചേർക്കുമെന്ന് അധികൃതർ അറിയിച്ചു.

പുലി കുടുങ്ങിയ വിവരം രാവിലെയോടെയാണ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. സംഭവം പ്രദേശത്ത് വലിയ ആശങ്കയ്ക്ക് കാരണമായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/379347/mattannur-malur-leopard-died-pig-trap-forest-case)