---
title: "ചൊക്ലി സർവീസ് സഹകരണ ബാങ്കിന്റെ  ഓണ ചന്തക്ക്  തുടക്കം"
english_title: "Chokli Service Co-operative Bank Onam Market Inaugurated By N Anoop"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/379303/chokli-service-co-operative-bank-onam-market-inaugurated"
published_at: "2026-08-20T11:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8694cd67a1f_Untitled-20_copy.jpg"
keywords: []
---

# ചൊക്ലി സർവീസ് സഹകരണ ബാങ്കിന്റെ  ഓണ ചന്തക്ക്  തുടക്കം

> **Lead Summary:** ചൊക്ലി: ചൊക്ലി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണചന്തക്ക് തുടക്കമായി.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ. അനൂപ് ചന്ത ഉദ്ഘാടനം ചെയ്തു. ബാങ്ക് വൈസ് പ്രസിഡണ്ട് കൊട്ടേമ്മൽ പ്രദീപൻ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് അംഗം വി. ഉദയൻ വസന്തകുമാരി ടീച്ചർക്ക് ഉൽപ്പന്നങ്ങൾ നൽകി ആദ്യ വിൽപന നിർവഹിച്ചു.

## Article Content

ചൊക്ലി: ചൊക്ലി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണചന്തക്ക് തുടക്കമായി.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ. അനൂപ് ചന്ത ഉദ്ഘാടനം ചെയ്തു. ബാങ്ക് വൈസ് പ്രസിഡണ്ട് കൊട്ടേമ്മൽ പ്രദീപൻ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് അംഗം വി. ഉദയൻ വസന്തകുമാരി ടീച്ചർക്ക് ഉൽപ്പന്നങ്ങൾ നൽകി ആദ്യ വിൽപന നിർവഹിച്ചു.

ബാങ്ക് അസിസ്റ്റന്റ് സെക്രട്ടറി സവിന കെ, ഡയറക്ടർമാരായ പി.കെ. വസന്ത, വി.സി. ഹരിദാസൻ മാസ്റ്റർ, പി.ടി.കെ. ഗീത, അഭിജിത് കെ എന്നിവരും ബാങ്ക് ജീവനക്കാരായ ജലീന എം, സജീഷ് ടി.കെ, നിഖിൽ കെ.കെ, ശ്രുതി പി തുടങ്ങിയവരും പരിപാടിയിൽ സംസാരിച്ചു.ബാങ്ക് സെക്രട്ടറി സി.കെ. ഷജിത്ത് സ്വാഗതം പറഞ്ഞു.

ഓഗസ്റ്റ് 19 മുതൽ 25 വരെ ബാങ്ക് കെട്ടിടത്തിൽ ഓണചന്ത പ്രവർത്തിക്കും. നാട്ടിലെ കർഷകരുടെയും സംരംഭകരുടെയും ഉൽപ്പന്നങ്ങൾക്ക് വിപണി കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ഓണചന്ത സംഘടിപ്പിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/379303/chokli-service-co-operative-bank-onam-market-inaugurated)