---
title: "ചമ്പാട്ടെ ജനകീയ ഹോട്ടൽ കഫേശ്രീ നാളെ പ്രവൃത്തിക്കും ; ഷിനോജ് ചികിത്സാ സഹായ നിധിയിലേക്ക് പണം കണ്ടെത്താൻ "
english_title: "Champad Cafe Sree To Run As Janakeeya Hotel Tomorrow For Shinoj Treatment Fund"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/379240/champad-cafe-sree-janakeeya-hotel-shinoj-treatment"
published_at: "2026-08-19T20:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a85c34492ec3_Untitled-16_copy.jpg"
keywords: []
---

# ചമ്പാട്ടെ ജനകീയ ഹോട്ടൽ കഫേശ്രീ നാളെ പ്രവൃത്തിക്കും ; ഷിനോജ് ചികിത്സാ സഹായ നിധിയിലേക്ക് പണം കണ്ടെത്താൻ 

> **Lead Summary:** ചമ്പാട്: സമാനതകളില്ലാത്ത കാരുണ്യ പ്രവർത്തനവുമായി താഴെ ചമ്പാട്ടെ ജനകീയ ഹോട്ടൽ കഫേ ശ്രീ നാളെ പ്രവർത്തിക്കും.നാളെ കഫേയിൽ നിന്ന് ലഭിക്കുന്ന മുഴുവൻ വരുമാനവും താഴെ ചമ്പാട് കുങ്കന്റവിട സ്വദേശി ഷിനോജിന്റെ ചികിത്സാ സഹായ നിധിയിലേക്ക് കൈമാറും.

## Article Content

ചമ്പാട്: സമാനതകളില്ലാത്ത കാരുണ്യ പ്രവർത്തനവുമായി താഴെ ചമ്പാട്ടെ ജനകീയ ഹോട്ടൽ കഫേ ശ്രീ നാളെ പ്രവർത്തിക്കും.നാളെ കഫേയിൽ നിന്ന് ലഭിക്കുന്ന മുഴുവൻ വരുമാനവും താഴെ ചമ്പാട് കുങ്കന്റവിട സ്വദേശി ഷിനോജിന്റെ ചികിത്സാ സഹായ നിധിയിലേക്ക് കൈമാറും.

ഇരു വൃക്കകളും തകരാറിലായി ചികിത്സയിലാണ് ഷിനോജ്. ചികിത്സയ്ക്കായി 50 ലക്ഷം രൂപയാണ് ആവശ്യമായി വരുന്നത്. കഴിഞ്ഞ രണ്ട് മാസമായി നടത്തിയ അശ്രാന്ത പരിശ്രമത്തിലൂടെ ഇതുവരെ 26 ലക്ഷം രൂപ സമാഹരിക്കാൻ കഴിഞ്ഞിട്ടുണ്ട്. ബാക്കി തുക കണ്ടെത്താനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്.

ഈ സാഹചര്യത്തിലാണ് തങ്ങളാൽ കഴിയുന്ന സഹായധനം കണ്ടെത്താനായി കഫേ ശ്രീ ജനകീയ ഹോട്ടൽ എന്ന മാതൃകാ പ്രവർത്തനവുമായി മുന്നോട്ട് വരുന്നത്.

നാട്ടുകാരുടെയും സുമനസുകളുടെയും സഹകരണമാണ് കഫേ ശ്രീയുടെ ഈ കാരുണ്യ പ്രവർത്തനത്തിന്റെ വിജയത്തിന് വേണ്ടതെന്ന് സംഘാടകർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/379240/champad-cafe-sree-janakeeya-hotel-shinoj-treatment)