---
title: "കണ്ണൂരിൽ കോടികളുടെ സ്വർണവും പണവും കവർന്ന കേസിൽ ചൊക്ലി സ്വദേശി കൂടി പിടിയിൽ ; അറസ്റ്റിലായവരുടെ എണ്ണം നാലായി"
english_title: "Pilathara Gold Trader Robbery Case Fourth Accused Abhinav Arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/379222/pilathara-gold-robbery-case-fourth-accused-arrested"
published_at: "2026-08-19T17:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a859dca3f333_Untitled-13_copy.jpg"
keywords: ["Pilathara", "Kannur", "Gold Robbery", "Arrest"]
---

# കണ്ണൂരിൽ കോടികളുടെ സ്വർണവും പണവും കവർന്ന കേസിൽ ചൊക്ലി സ്വദേശി കൂടി പിടിയിൽ ; അറസ്റ്റിലായവരുടെ എണ്ണം നാലായി

> **Lead Summary:** ചൊക്ലി: കണ്ണൂർ പിലാത്തറയിൽ സ്വർണവ്യാപാരിയെ ആക്രമിച്ച് കോടികളുടെ സ്വർണവും പണവും കവർന്ന കേസിൽ ഒരാൾ കൂടി പോലീസ് പിടിയിലായി.

## Article Content

ചൊക്ലി: കണ്ണൂർ പിലാത്തറയിൽ സ്വർണവ്യാപാരിയെ ആക്രമിച്ച് കോടികളുടെ സ്വർണവും പണവും കവർന്ന കേസിൽ ഒരാൾ കൂടി പോലീസ് പിടിയിലായി.

ചൊക്ലി സ്വദേശി അഭിനവിനെയാണ് കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായ പ്രധാന പ്രതികളുടെ എണ്ണം നാലായി ഉയർന്നു.

കഴിഞ്ഞ ജൂൺ 2നാണ് നാടിനെ നടുക്കിയ കവർച്ച നടന്നത്. സ്വർണവ്യാപാരി സഞ്ചരിച്ചിരുന്ന കാർ വഴിയിൽ തടഞ്ഞുനിർത്തിയ ശേഷം സംഘം അതിക്രൂരമായി ആക്രമിക്കുകയായിരുന്നു. പിന്നീട് കാറിലുണ്ടായിരുന്ന ഒന്നരക്കോടി രൂപയും വിലപിടിപ്പുള്ള സ്വർണാഭരണങ്ങളും കവർന്ന് പ്രതികൾ കടന്നുകളഞ്ഞു.

സംഭവത്തിന് പിന്നാലെ പോലീസ് വിവിധ സംഘങ്ങൾ രൂപീകരിച്ച് ഊർജിത അന്വേഷണം നടത്തിവരികയായിരുന്നു. കേസിലെ മറ്റ് പ്രധാന പ്രതികളെ നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു.

അറസ്റ്റിലായ അഭിനവിന് കവർച്ച ആസൂത്രണം ചെയ്യുന്നതിലും, സംഭവത്തിന് ശേഷം മറ്റ് പ്രതികളെ സുരക്ഷിതമായി ഒളിവിൽ പോകാൻ സഹായിച്ചതിലും നേരിട്ട് പങ്കുണ്ടെന്ന് പോലീസ് പറഞ്ഞു.

പിടിയിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കവർച്ച ചെയ്ത പണവും സ്വർണവും കണ്ടെത്തുന്നതിനായുള്ള തെളിവെടുപ്പ് ഉടൻ ആരംഭിക്കുമെന്നും പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/379222/pilathara-gold-robbery-case-fourth-accused-arrested)